ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ജോലി ചെയ്യുന്ന ഒട്ടേറേ ആരോഗ്യ പ്രവർത്തകർക്ക് എൻഎച്ച്എസ് ജീവനക്കാർക്ക് ലഭിക്കുന്ന കോവിഡ് ബോണസ് കിട്ടുന്നില്ല. ഈ അനീതിക്കെതിരെ ഈ വിഭാഗത്തിൽപ്പെട്ട ആരോഗ്യ പ്രവർത്തകർ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വർഷം ഇംഗ്ലണ്ടിലെ ഒരു ദശലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് ശമ്പളം വർദ്ധനവിന്റെ ഭാഗമായി ഒറ്റത്തവണ ബോണസ് അനുവദിച്ചിരുന്നു. എന്നാൽ കമ്മ്യൂണിറ്റി നേഴ്സുമാർ , ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ ആയിരക്കണക്കിന് കരാർ അടിസ്ഥാനത്തിൽ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ ബോണസ് ലഭിക്കില്ലന്നതാണ് പ്രശ്നം കോടതിയിൽ എത്തിച്ചിരിക്കുന്നത്. എൻഎച്ച്എസിൻ്റെ ജീവനക്കാർ അല്ലാത്ത ഏകദേശം 20,000 ആരോഗ്യ പ്രവർത്തകർ ഇംഗ്ലണ്ടിൽ ഈ വിധത്തിൽ ജോലി അനുഷ്ഠിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്കുകൾ .

ഇങ്ങനെ അനീതിക്ക് ഇരയായവരിൽ പലരും എൻഎച്ച്എസിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഈ വർഷം ആദ്യം ഇംഗ്ലണ്ടിലെ ഒരു ദശലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് 5% ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔട്ട് സോഴ്സ് ചെയ്യുന്ന ജീവനക്കാർക്ക് അധിക ബോണസ് ലഭിക്കില്ലെന്ന് ചർച്ചകളിൽ ധാരണയായന്നാണ് സർക്കാരിൻറെ വാദം.