ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാംഗ്ലൂർ ഉൾപ്പെടെ 6 നഗരങ്ങളിലേയ്ക്ക് ഹീത്രു എയർപോർട്ടിൽ നിന്ന് അധിക അവധിക്കാല സർവീസുകൾ ആരംഭിക്കും. ബ്രിട്ടീഷ് എയർവെയ്സ് , വിർജിൻ അറ്റ് ലാൻ്റിക്ക് , വ്യൂലീഗ് എത്തിയിരിക്കും വിവിധ നഗരങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നത്. ഇത് യാത്രക്കാർക്ക് ചില ദീർഘദൂര റൂട്ടുകളിൽ ലണ്ടനിൽ നിന്ന് നേരിട്ടുള്ള യാത്ര കൂടുതൽ സുഗമമാകാൻ സഹായിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാംഗ്ലൂരിന് പുറമ അബുദാബി, പാരീസ്, ബാഴ്സലോണ , കോസ്, ജസ്മിൻ (തുർക്കി ) എന്നിവിടങ്ങളിലേയ്ക്കാണ് പുതിയ സർവീസുകൾ എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്ഥലങ്ങളിലേയ്ക്കാണ് പുതിയ സർവീസുകൾ ഏർപ്പെടുത്തിയതെന്ന് ഹീത്രു എയർപോർട്ടിലെ ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ റോസ് ബേക്കർ പറഞ്ഞു . ബാംഗ്ലൂരിലേയ്ക്കും അബുദാബിയിലേയ്ക്കു മുള്ള സർവീസുകൾ യുകെയിൽ ഉടനീളമുള്ള ബിസിനസുകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


1946 -ൽ ആരംഭിച്ച ഹീതു എയർപോർട്ട് യുകെയിലെ ഏറ്റവും വലിയ എയർപോർട്ടാണ് . കഴിഞ്ഞവർഷം മാത്രം 79 ദശലക്ഷം യാത്രക്കാർക്കാണ് ഹീത്രു എയർപോർട്ട് സേവനം നൽകിയത്. ഹീത്രുവിൽ നിന്ന് തുടങ്ങുന്ന പുതിയ സർവീസുകൾ പ്രധാനമായും അവധിക്കാല വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചാണ് ആരംഭിക്കുന്നത്. പുതിയ സർവീസുകൾ കേരളത്തിൽ നിന്നുള്ള എയർപോർട്ടുകൾ ഉൾപ്പെട്ടിട്ടില്ലെങ്കിലും ബാംഗ്ലൂർ ഉള്ളത് ഉത്തരകേരളത്തിൽ നിന്നുള്ളവർക്ക് അനുഗ്രഹപ്രദമാകും എന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിൻ്റെ സാംസ്കാരിക വൈവിധ്യം വ്യവസായിക പ്രാധാന്യവുമാണ് ബാംഗ്ലൂർ പുതിയ സർവീസിൽ ഉൾപ്പെടാനുള്ള പ്രധാനകാരണം