ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് യോർക്ക്ക്ഷയർ : അതിശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് യോർക്ക്ക്ഷയർ നഗരം നിശ്ചലമായി. ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ പോലീസ് നിർദേശിച്ചു. ഡ്രൈവിങ്ങിനും ദുഷ്കരമായ കാലാവസ്ഥയാണ് നിലവിലുള്ളത്. കൊറോണ വൈറസ് വാക്സിനേഷൻ സെന്ററും നൂറുകണക്കിന് സ്കൂളുകളും അടച്ചുപൂട്ടി. കിർക്ക്‌ലീസിലെയും ബ്രാഡ്‌ഫോർഡിലെയും ടെസ്റ്റിംഗ് സെന്ററുകളും മോശം കാലാവസ്ഥയെത്തുടർന്ന് പ്രവർത്തനം നിർത്തിവച്ചു. അത്യാവശ്യമില്ലെങ്കിൽ വാഹനം ഓടിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കീഗ്ലിക്കും കോട്ടിംഗ്‌ലി റൗണ്ട്എബൗട്ടിനും ഇടയിലുള്ള സ്റ്റോപ്പുകളിൽ മാത്രമേ ഇപ്പോൾ ബസുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നുള്ളൂ. സേവനങ്ങൾ തടസ്സപ്പെടുമെന്നും കാലതാമസമുണ്ടാകുമെന്നും ബസ് കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി 9 മണി വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്.

കാലാവസ്ഥ നിരീക്ഷകർ നേരത്തെ തന്നെ പ്രവചിച്ചിരുന്നെങ്കിലും അതിലും കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ജോലിയിൽ നിന്ന് പിന്മാറി വീട്ടിലേക്ക് പോകണമെന്ന് ജനങ്ങളോട് നിർബന്ധിതമായി ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്സികളും സർവീസ് നടത്തുന്നില്ല. അടുത്തിടെയൊന്നും ഉണ്ടാകാതത്ര തീവ്രമായ മഞ്ഞുവീഴ്ചയിലൂടെയാണ് വെസ്റ്റ് യോർക്ക്ക്ഷയർ ഇപ്പോൾ കടന്നുപോകുന്നതെന്ന് മലയാളംയുകെ ന്യൂസ് ടീം മെമ്പറായ ജോജി തോമസ് വെളിപ്പെടുത്തി.
യോർക്ക്ക്ഷയറിലെ കനത്ത മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ കാണാം :
https://m.facebook.com/story.php?story_fbid=10226095761926836&id=1421138463
	
		

      
      



              
              
              




            
Leave a Reply