സ്വന്തം ലേഖകൻ

ബ്രിട്ടൻ :- സിയാര കൊടുങ്കാറ്റ് ബ്രിട്ടണിൽ ഉടനീളം ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും ജനജീവിതം തടസ്സപ്പെട്ടു . ബിബിസി വൺന്റെ സംപ്രേഷണം ഞായറാഴ്ച രാവിലെ ഏകദേശം ഏഴ് മിനിറ്റോളം മുടങ്ങി . മണിക്കൂറിൽ 80 മീറ്റർ വേഗതയുള്ള കാറ്റ് അടിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. ട്രെയിൻ, വിമാനസർവീസുകൾ എല്ലാം തന്നെ നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. ഏകദേശം എൺപതോളം പ്രളയ മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. ജനങ്ങൾ എല്ലാംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്.

ലോക്കൽ, ഇന്റർനാഷണൽ ഫ്ലൈറ്റുകൾ ഉൾപ്പെടെ നിരവധി വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കായികമത്സരങ്ങൾ പലതും മാറ്റിവെച്ചിരിക്കുകയാണ്. സ്കോട്ട്‌ലൻഡിൽ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന കഫെയും, ഗസ്റ്റ് ഹൗസും നദിയിലേക്ക് തകർന്നുവീണിരിക്കുകയാണ്. നിരവധി സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നേരിടുന്ന എല്ലാ സമൂഹങ്ങൾക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് റെസ്ക്യൂ ടീമുകളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റായാണ് ഇതിനെ രേഖപ്പെടുത്തുന്നത്.