ബക്കിങ്ങ്ഹാംഷെയർ: ബക്കിങ്ങ്ഹാംഷെയരിനടുത്ത് ആകാശത്തുവച്ചുണ്ടായ ഹെലികോപ്റ്റർ – വിമാന കൂട്ടിയിടിയിൽ ഉൾപ്പെട്ട എല്ലാവരും മരിച്ചതായി റിപ്പോർട്ട്. സംഭവം ഇന്ന് ഉച്ചയോടടുത്താണ്. ഹൈ വേ കോംബ് എയർ ബേസിൽ ഇന്നും പറന്നുയർന്ന ഹെലികോപ്റ്ററും അതെ എയർ ബെയ്‌സിൽ നിന്നും ഉയർന്ന വിമാനവും തമ്മിൽ ആണ് കൂട്ടിയിടി ഉണ്ടായത്. യുകെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ അംഗങ്ങൾ സംഭവസ്ഥലത്തു എത്തിച്ചേർന്നിട്ടുണ്ട്. ഏഴ് കമ്പനി ഫയർ ക്രൂ ടീമിനെ സംഭവ സ്ഥലത്തേക്ക് അയച്ചതായി പോലീസ് അറിയിച്ചു. എന്നിരുന്നാലും അപകടത്തിൽ ഉൾപ്പെട്ട മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.

പ്രാഥമിക വിവരം അനുസരിച്ചു ഹെലികോപ്ടറിൽ ഉണ്ടായിരുന്ന രണ്ടുപേരും അതോടൊപ്പം വിമാനത്തിന്റെ പൈലറ്റ്റ്റും മരിച്ചതായാണ് വിവരം. ചെറിയ വിമാനത്തിൽ എത്ര പേരാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വിവരം ലഭ്യമല്ല. കൂട്ടിയിടിയിൽ തകർന്ന വിമാനത്തിന്റെയും ഹെലികോപ്ടറിന്റെയും അവശിഷ്ടങ്ങൾ വേഡ്ഡ്സ്ഡോൺ മാനറിന് ചുറ്റുമുള്ള തുറസായ സ്ഥലത്തു ചിതറി കിടക്കുന്നതുകൊണ്ട് പാരാമെഡിക്കൽ ടീമിന് രക്ഷാപ്രവർത്തനം നടത്തുക വളരെ ദുഷ്‌കരമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അവസാനമായി ഡ്രോണുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് എന്നാണ് യുകെയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
[ot-video][/ot-video]











Leave a Reply