ആപ്പിള്‍ ഐഫോണുകളിലെ സൗകര്യങ്ങളേക്കുറിച്ച് അതിന്റെ ഉപയോക്താക്കള്‍ക്ക് പറയാന്‍ നൂറ് നാവാണ്. ഐഫോണ്‍ മോഡലുകളിലെ ‘രഹസ്യ ഫോള്‍ഡറി’നേക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ട്വിറ്റര്‍ ഉപയോക്താവ് ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. സ്വകാര്യ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ആപ്പിള്‍ തയ്യാറാക്കിയിരിക്കുന്ന ഫോള്‍ഡറാണ് ഇതെന്നാണ് എല്‍ എന്ന ഉപയോക്താവിന്റെ ട്വീറ്റ്. ഫോട്ടോ ആപ്പില്‍ പോയ ശേഷം േ്രബസിയര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ രഹസ്യ ഫോള്‍ഡറില്‍ എത്തിച്ചേരാമെന്നും എന്തിനാണ് ഇങ്ങനെയൊരു ഫോള്‍ഡര്‍ ഐഫോണുകളിലുള്ളതെന്നുമാണ് ചോദ്യം.

സത്യത്തില്‍ നഗ്ന ഫോട്ടോകള്‍ സൂക്ഷിക്കുന്നതിനായി ആപ്പിള്‍ തങ്ങളുടെ ഫോണുകളില്‍ രഹസ്യ ഫോള്‍ഡറുകള്‍ തയ്യാറാക്കിയിട്ടുണ്ടോ? യാഥാര്‍ത്ഥ്യം ഇതാണ്. 2016 മുതല്‍ ഐഫോണുകളില്‍ ഉപയോഗിച്ചു വരുന്ന പ്രത്യേക ഫീച്ചറാണ് ഇത്. സ്ഥലങ്ങളും വസ്തുക്കളും മൃഗങ്ങളെയും മറ്റും തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഫീച്ചറാണ് ഇത്. ബ്രേസിയര്‍ മാത്രമല്ല, ക്യാറ്റ്, ലെഗോസ് തുടങ്ങിയ സെര്‍ച്ച് വേര്‍ഡുകളും തിരിച്ചറിഞ്ഞ് അവ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ മാത്രമായി നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവിടെ ബ്രേസിയര്‍ എന്ന വസ്തുവിനെയാണ് ഫോണ്‍ തിരിച്ചറിയുന്നത്. അതേ സമയം ‘ബ്രെസ്റ്റ്‌സ്’ എന്ന വാക്ക് സെര്‍ച്ച് ചെയ്താല്‍ അതിന്റെ ഫലങ്ങള്‍ ഫോണ്‍ കാണിക്കുകയുമില്ല. ഏറ്റവും ആധുനികമായ ഫേസ് റെക്കഗ്നീഷന്‍ സാങ്കേതികതയും കംപ്യൂട്ടര്‍ വിഷന്‍ ടെക്‌നോളജിയുമാണ് ഇത്തരം സെര്‍ച്ചിനായി ഐഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഗിള്‍ ഫോണുകളിലും ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.