ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നൂറ് ഗ്രാം ഹെറോയിന്‍ കടത്തിയ യുവാവ് പിടിയില്‍. ലിംഗത്തില്‍ ഗര്‍ഭ നിരോധന ഉറ ധരിച്ച ശേഷം ഇയാള്‍ അതിനകത്തായിരുന്നു ഹെറോയിന്‍ കടത്തിയത്.
പരിശോധനയ്ക്കിടെയാണ് ലിംഗത്തിന്റെ ആസാധാരണ വലുപ്പം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭനിരോധന ഉറയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. ഹെറോയിന്‍ വീണുപോവാതിരിക്കാനായി റബ്ബര്‍ബാന്റ് ഉപയോഗിച്ച് കുടുക്കിയിരുന്നു.
ചെന്നൈ എന്‍ജിനീയറിംഗ് കോളേജിലെ സ്‌റ്റോര്‍ കീപ്പര്‍ കൊളംബിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. ഇയാളെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്
Leave a Reply