യുകെ റീട്ടെയില്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ ക്ലയേര്‍സ് ആക്‌സസറീസ് തകര്‍ച്ചയുടെ വക്കിലെന്ന് സൂചന. അമേരിക്കയിലുള്ള സ്ഥാപനങ്ങകള്‍ പാപ്പരത്വം പദവി സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് 1.4 ബില്ല്യണ്‍ പൗണ്ടിന്റെ ബാധ്യതയാണ് കമ്പനി നേരിടുന്നത്. യുവതിക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള റീട്ടൈല്‍ സ്ഥാപനമാണ് ക്ലയേര്‍സ്. ഉപഭോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് ചെറിയ തുകയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനം സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. സ്ഥാപനം അടച്ചു പൂട്ടാനുള്ള സാധ്യതകള്‍ വരെയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത വര്‍ഷത്തെ ബില്ലുകകളുടെ കുടിശ്ശികയിനത്തില്‍ റീട്ടൈല്‍ ശൃഖല നല്‍കാനുള്ള തുക ഏതാണ്ട് 43 മില്ല്യണ്‍ പൗണ്ടോളം വരും. ഈ തുക വരുന്ന മാര്‍ച്ച് 13ന് നല്‍കേണ്ടതാണ്.
അമേരിക്കയിലെ ബ്രാഞ്ചുകളില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി യുകെയിലെ കമ്പനിയുടെ സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും പ്രതിസന്ധി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്ലയേര്‍സില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സമാന പ്രതിസന്ധിയാണ് ടോയിസ് ആര്‍ അസ് എന്ന സ്ഥാപനവും അഭിമുഖീകരിച്ചത്. യുകെയിലെ പ്രമുഖ കളിപ്പാട്ട വില്‍പ്പന സ്ഥാപനമായ ടോയിസ് ആര്‍ അസ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. 47 രാജ്യങ്ങളിലായി ഏതാണ്ട് 4,220 സ്ഥലങ്ങളില്‍ ക്ലയേര്‍സിന് ബ്രാഞ്ചുകളുണ്ട് ഇവ കൂടാതെ സ്ഥാപനം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌റ്റോറുകളും നിരവധിയാണ്. ഓണ്‍ലൈന്‍ വ്യാപര മേഖലയുമായി കടുത്ത മത്സരത്തിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ലയേര്‍സ്.
ഓണ്‍ലൈന്‍ രംഗത്തെ വ്യാപാര സാധ്യതകള്‍ വര്‍ധിച്ച സാഹചര്യം ക്ലയേര്‍സിന് സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്. മാപ്ലിന്‍ എന്ന സ്ഥാപനവും കഴിഞ്ഞ ആഴ്ച്ച വിപണിയില്‍ പിടിച്ചു നില്‍ക്കാനാവാതെ അടച്ചു പൂട്ടിയിരുന്നു. പിസ്സ വ്യാപാര ശൃഖലയായ പ്രിസ്സോയും സമാന പ്രതിസന്ധി മൂലം തങ്ങളുടെ 100 റസ്റ്റോറന്റുകള്‍ പൂട്ടുകയാണെന്ന് അറിയിച്ചിരുന്നു. ക്ലയേര്‍സിന്റെ ഉടമസ്ഥാവകാശം സ്വകാര്യ ഓഹരി സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റില്‍ നിന്നും കമ്പനിക്ക് പണം നല്‍കിയവരിലേക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാധ്യതകള്‍ തീര്‍ത്തില്ലെങ്കില്‍ എല്ലിയോട്ട് കാപിറ്റല്‍ മാനേജ്‌മെന്റ് മോണാര്‍ച്ച് അള്‍ട്ടര്‍നേറ്റീവ് കാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഉടമസ്ഥാവകാശം കൈമാറേണ്ടി വരിക. 2010 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളില്‍ ഏതാണ്ട് 350 ഓളം പുതിയ സ്‌റ്റോറുകളാണ് അപ്പോളോയുടെ നേതൃത്വത്തില്‍ ക്ലയേര്‍സ് ആരംഭിച്ചത്. 2007ലാണ് അപ്പോളോ ക്ലയേര്‍സ് ഏറ്റെടുക്കുന്നത്.
Leave a Reply