നാട്ടില്‍ പോകുന്ന പ്രവാസി മലയാളികള്‍ക്ക് ഹിമാചല്‍ പ്രദേശിന് യാത്ര പോകാന്‍ അവസരം ഒരുക്കുകയാണ് ജങ്കി ഫിഷ് കളക്ടീവ് എന്ന ഗ്രൂപ്പ്. യാത്രകള്‍ സംഘടിപ്പിക്കുന്ന സംഘം ഹിമാചല്‍ പ്രദേശിനാണ് അവധിക്കാല യാത്ര സംഘടിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് പോകാന്‍ പാകത്തിനാണ് യാത്ര.
ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലേക്കാണ് ട്രിപ്പ്. ജുലൈ രണ്ട് മുതല്‍ പതിനാല് വരെയും ജുലൈ 21 മുതല്‍ ഓഗസ്റ്റ് 3 വരെയും രണ്ട് തവണയാണ് പാര്‍വ്വതി വാലി ട്രക്കിങ്ങ് നടത്തുന്നത്. ജുലൈ രണ്ടിന് നടക്കുന്ന യാത്രയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്, താമസം, ഭക്ഷണം എന്നിവയടക്കം ഒരാള്‍ക്ക് 20,000 രൂപയാണ് 14 ദിവസത്തെ യാത്രയ്ക്ക് ചിലവ് വരുന്നത്. രണ്ടാംഘട്ടത്തിലെ യാത്രയുടെ ടിക്കറ്റ് ബുക്കിങ്ങും നടന്നുകൊണ്ടിരിക്കുന്നു. ഇരുപത് പേരില്‍ കൂടുതല്‍ പേര്‍ ഒരു ട്രിപ്പിന് ഉണ്ടാവില്ലെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ നടത്താന്‍ സാധിക്കുന്ന ഹിമാചല്‍ യാത്ര എന്ന പേരില്‍ ഈ യാത്രയുടെ പോസ്റ്റര്‍ ഇതിനകം ശ്രദ്ധ നേടിയിരുന്നു.
പ്രവാസികള്‍ക്കായി വിമാനടിക്കറ്റ് അടക്കമുള്ള പാക്കേജും സംഘം ചെയ്യുന്നുണ്ട്. വിമാനയാത്രയാണെങ്കില്‍ യാത്ര 9 ദിവസമായി ചുരുങ്ങുമെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.
മണ്‍സൂണ്‍ തുടങ്ങിയശേഷമുള്ള പാര്‍വ്വതി നദിയും അതിന്റെ ഇരുകരകളിലുമുള്ള ഗ്രാമ, നഗരങ്ങളുമാണ് യാത്രയുടെ മുഖ്യലക്ഷ്യങ്ങള്‍. ചലാല്‍, കള്‍ഗ, പുള്‍ഗ, തുള്‍ഗ എന്നീ ഗ്രാമങ്ങളും, ടോഷ്, ഘീര്‍ഗംഗാ, ചലാല്‍- മലാന ട്രക്കിങ്ങ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.
പത്ത് ദിവസത്തോളം പാര്‍വ്വതി വാലി എംക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിക്കും. നടക്കാം, ട്രക്ക് ചെയ്യാം, സ്വസ്ഥമായിരിക്കാം, നദിയുടെ ഓരംചേര്‍ന്ന് നടക്കാം, കസോളിലെ ലിറ്റില്‍ ഇറ്റലിയില്‍നിന്ന് നല്ല ഒന്നാന്തരം ഇസ്രയേലി ഫുഡ് കഴിക്കാം. മാര്‍ക്കറ്റില്‍ കറങ്ങിത്തിരിയാം, എന്തെങ്കിലുമൊക്കെ വാങ്ങിച്ച് കൂട്ടാം. അങ്ങനെ പലതരം കാര്യങ്ങള്‍ നടക്കും. ഹിമാലയന്‍ ഗ്രാമങ്ങളാണ് മുഖ്യലക്ഷം. അതുകൊണ്ടുതന്നെ കട്ടലോക്കല്‍ താമസവും ഭക്ഷണവും ആയിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളിലെ സൗകര്യങ്ങള്‍ക്കപ്പുറം ഗ്രാമങ്ങളിലെ ജീവിതവും അതിന്റെ പരിമിത സൗകര്യങ്ങളുമായിരിക്കും ഉണ്ടാകുക.
പത്ത് ദിവസംകൊണ്ട് വളരെ സാവധാനത്തില്‍ പാര്‍വ്വതി വാലി കാണാം എന്നതാണ് യാത്രയുടെ ലക്ഷ്യം. യാത്രയുടെ പാതി ദിവസങ്ങളെങ്കിലും ടെന്റുകളിലായിരിക്കും താമസം. ബാക്കി ദിവസങ്ങളില്‍ റും സൗകര്യമുണ്ടാകും. ഗ്രാമങ്ങളിലെ വീടുകളിലെ പരമ്പരാഗത താമസസൗകര്യങ്ങളാണ് ഒരുക്കുക.
ഇത് കൂടാതെ ഓണാവധിക്ക് രാജസ്ഥാന്‍ യാത്ര, സെപ്തംബറില്‍ അരുണാചല്‍ പ്രദേശ് യാത്ര, നാഗലാന്‍ഡ് യാത്ര എന്നിങ്ങനെ വിവിധ യാത്രകള്‍ വരുംമാസങ്ങളില്‍ നടത്തും. പ്രവാസികള്‍ക്ക് പ്രത്യേകമായി ഫാമിലി ടൂറുകളും (കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും), അഡൈ്വഞ്ചര്‍, ട്രക്കിങ്ങ്, സ്പിരിച്വല്‍, ഹണിമൂണ്‍ ടൂര്‍ പാക്കേജുകളും സംഘം ചെയ്യുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
6282213809 (call)
8281777893 (whatsapp/call)
[email protected]
Leave a Reply