ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്ന വൈശാഖ പുണ്യമാസം ആരംഭിച്ചിരിക്കുന്നു. ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ. ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം. മാധവന് (വിഷ്ണുവിനു) പ്രിയങ്കരമായതിനാല്‍ മാധവമാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം.
വൈശാഖത്തില്‍ പ്രഭാതസ്നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖസ്നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല. വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വ തീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്നാനം സര്‍വതീര്‍ത്ഥസ്നാന ഫലം നല്‍കുന്നു. ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യ മാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്.
ഗ്രീഷ്മ ഋതുവില്‍ (വേനല്‍ക്കാലം) ആണ് വൈശാഖ മാസം. വേനല്‍ക്കാലത്ത് ഏറ്റവുംആവശ്യമായത് എന്തെന്ന് മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വൈശാഖ മാസം കേരളത്തിലും ഭക്തി പൂര്‍വം ആചരിച്ചിരുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖപുണ്യകാലം ആചരിക്കുന്ന പതിവുണ്ട്.
വൈശാഖക്കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉടനീളം ശ്രീമദ് ഭാഗവത സപ്താഹങ്ങള്‍ നടത്തിക്കാണാറുണ്ട്. ഭാഗവത പാരായണത്തിന് ഏറ്റവും ഉത്തമമെന്നു കരുതപ്പെടുന്ന ഈ കാലത്ത് ഇത് ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ സജ്ജനങ്ങള്‍ക്കും തുടങ്ങാം.
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണം വളരെ വിപുലമായ ചടങ്ങുകളോടെയും, അതോടൊപ്പം പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളോടെ ആണ് ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രാധാന്യം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാല്‍ വിരചിതമായ ഭാഗവതം കിളിപ്പാട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ലണ്ടന്‍ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുകയും, ശ്രീകൃഷ്ണനാമജപവും ഭജനയും, അതിനോടൊപ്പം വൈശാഖ മാസാചരണത്തിന്റെ ആവശ്യകതയും അതിലൂടെ നമ്മുടെ ഹൈന്ദവ സംസ്‌കാരത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ പ്രാധാന്യം എന്നിവയും ഈ വൈശാഖ മാസാചരണം ലണ്ടണ്‍ മലയാളികള്‍ക്ക് അനുഭവവേദ്യം ആക്കുമെന്ന പ്രതീക്ഷയുമായി ലണ്ടനിലെ ഓരോ ഹൈന്ദവ വിശ്വാസികളും കാത്തിരിക്കുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓരോ സത്സംഗിനുമായി.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu 07828137478,
Subhash Sarkara 07519135993
Jayakumar Unnithan 07515918523
Date: 27/05/2017
Venue Details:
West Thornton Community Centre
731-735, London Road, Thornton Heath, Croydon. CR76AU Facebook.com/londonhinduaikyavedi
Email:[email protected]
Leave a Reply