ജെഎന്‍യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍. സര്‍വകലാശാല ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് രക്ഷാദള്‍ നേതാവ് പിങ്കി ചൗധരി ആരോപിച്ചു.അക്രമം ആസൂത്രണം ചെയ്ത വാട്ട്സാപ്പ് ഗ്രൂപിൽ അംഗമാണെന്ന ആരോപണം നിഷേധിച്ച് ചീഫ് പ്രോക്ടർ വിവേകാനന്ദ സിങ്. ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്ന ഗ്രൂപിലെ അംഗത്വം നേരത്തെ ഉപേക്ഷിച്ചതാണെന്നും അക്രമത്തെ കുറിച്ച് അറിയില്ലെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തോട് സിങ് വ്യക്തമാക്കി. സിങ് ഗ്രൂപിലുണ്ടെന്ന് അധ്യാപകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർവകലാശാലയിലെ സർവർ റൂം തകർത്തതിനും സുരക്ഷ ഉദ്യോഗസ്ഥരെ അക്രമിച്ചതിനും വിദ്യാർഥി യൂണിയൻനേതാവ് ഐഷി ഘോഷടക്കം ഇരുപത് വിദ്യാർഥികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അധികൃതർ നൽകിയ പരാതിയിൻമേലാണ് നടപടി. അക്രമിസംഘത്തിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ക്യാംപസിനകത്ത് ഇന്നും പ്രതിഷേധിക്കുകയാണ്. ഇതിനിടെ അക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.