ജെഗി ജോസഫ്
പങ്കാളിത്തം കൊണ്ട് സമ്പന്നമാണ് യുകെയിലെ അറിയപ്പെടുന്ന മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍. പ്രവര്‍ത്തന മികവിനായി ജിഎംഎയ്ക്ക് രണ്ട് യൂണിറ്റുകള്‍ കൂടി നിലവില്‍ വന്നു.ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും മാതൃ സംഘടനയായ ജിഎംഎയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി.
ജിഎംഎ മൂന്നു യൂണിറ്റുകളായി ഇനി പ്രവര്‍ത്തിക്കും. ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ചെല്‍റ്റന്‍ഹാം യൂണിറ്റും ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും ആയി മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വം ഒരുങ്ങിയിരിക്കുകയാണ്.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സംഘടനയാണ് ജിഎംഎ. പ്രളയ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെ മാതൃകാപരമാണ്. 13 ഓളം ജില്ലാ ആശുപത്രികള്‍ക്ക് ഓരോ വര്‍ഷമായി സഹായം എത്തിക്കുകയാണ്. പ്രളയത്തില്‍ വീടു നഷ്ടമായ അഞ്ചുപേര്‍ക്ക് വീടു വച്ചു നല്‍കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുകയും ചെയ്ത ജിഎംഎ എന്നും ചാരിറ്റിയുടെ പേരില്‍ മറ്റ് അസോസിയേഷനുകള്‍ക്ക് ഒരുപിടി മുന്നില്‍ തന്നെയാണ്. ഈ പ്രവര്‍ത്തന മികവ് ഉയര്‍ത്താന്‍ പുതിയ യൂണിറ്റ് രൂപീകരണം സഹായിക്കും. മികച്ച നേതൃനിര തന്നെയാണ് അസോസിയേഷന്റെ ഇതുവരെയുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധാരം. ഇക്കുറിയും നേതൃത്വ മികവും കാര്യശേഷിയുമുള്ളവരെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രസിഡന്റായി ഏലിയാസ് മാത്യുവിനേയും വൈസ് പ്രസസിഡന്റായി ബിന്ദു സോമനേയും തെരഞ്ഞെടുത്തു.
സെക്രട്ടറിയായി അജിത് അഗസ്റ്റിനേയും ജോയിന്റ് സെക്രട്ടറിയായി റിന്നി ജോയിയും ട്രഷററായി മനോജ് ജേക്കബും പ്രവര്‍ത്തിക്കും. തോമസ് കൊടങ്കത്ത് ജോയ്ന്റ് ട്രഷററാണ്.
ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റില്‍ പ്രസിഡന്റായി രാജന്‍ കുര്യനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി ബെസ്റ്റോ ചാക്കോയും ട്രഷററായി ഉണ്ണികൃഷ്ണന്‍ രാജപ്പന്‍ ആചാരിയും വൈസ് പ്രസിഡന്റായി ലിനു ജോസഫും ജോയ്ന്റ് സെക്രട്ടറിയായി ഹെയ്ന്‍സ് സാമുവലും തെരഞ്ഞെടുത്തു.
സിനീഷ് പുളിക്കല്‍ വേണു ജോയ്ന്റ് ട്രഷററാണ്. പുതിയ യൂണിറ്റ് ഭാരവാഹികളെ ജിഎംഎ പ്രസിഡന്റ് അനില്‍ തോമസും സെക്രട്ടറി ബിസ്‌പോള്‍ മണവാളനും അഭിനന്ദിച്ചു.പുതിയ നേതൃ മികവില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ ജിഎംഎയുടെ മൂന്നു യൂണിറ്റുകള്‍ക്കും സാധിക്കട്ടെ…
Leave a Reply