ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കുടുംബങ്ങളിൽ മാര്യേജ് അലവൻസ് സ്വീകരിക്കുന്നവരുടെ പേഴ്സണൽ അലവൻസ് 14064 ആയി എച്ച് എം ആർ സി ഉയർത്തി . വ്യക്തിഗത നികുതി അലവൻസ് £12,570 ആണ്, എന്നാൽ ഇത് £14,064 ആയി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് എച്ച് എം ആർ സി വ്യക്തമാക്കുന്നത്. വിവാഹിതരോ സിവിൽ പങ്കാളിത്തത്തിലുള്ളവരോ ആയ ദമ്പതികൾക്ക് അവരുടെ നികുതി രഹിത ടേക്ക്-ഹോം പേ 252 പൗണ്ട് വർദ്ധിപ്പിക്കാൻ കഴിയുമെന്ന് എച്ച് എം ആർസി പറയുന്നു. ദമ്പതികൾക്ക് നാല് വർഷത്തേക്ക് കൂടി അവരുടെ ക്ലെയിം ബാക്ക്ഡേറ്റ് ചെയ്തുകൊണ്ട് അവരുടെ അലവൻസ് പരമാവധിയാക്കാൻ സാധിക്കും. അങ്ങനെ £1,242 വരെ നികുതി ഇളവ് ലഭ്യമാക്കാനും സാധിക്കും. ഇത് അവരുടെ വ്യക്തിഗത അലവൻസിൽ ചേർക്കുമ്പോൾ ഒരു വർഷത്തേക്കുള്ള നികുതി ഇളവ് 14,064 പൗണ്ടായി മാറുകയും ചെയ്യും. വിവാഹ അലവൻസ് പ്രകാരം, ഒരാളുടെ വ്യക്തിഗത അലവൻസിൽ നിന്നും 1,260 പൗണ്ട് ഭർത്താവിനോ ഭാര്യയ്‌ക്കോ സിവിൽ പങ്കാളിക്കോ കൈമാറാൻ അനുവദിക്കുന്നുണ്ട്. ദമ്പതികളായി പ്രയോജനം നേടുന്നതിന്, ഒരാൾക്ക് വ്യക്തിഗത അലവൻസിന് താഴെയുള്ള വരുമാനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. ഇത് സാധാരണയായി £12,570 ആണ്.
ദമ്പതികൾ എന്ന നിലയിൽ നിങ്ങൾക്ക് എത്ര നികുതി ലാഭിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തന്നെ കണക്കാക്കാൻ സാധിക്കും. നിങ്ങളുടെ വ്യക്തിഗത അലവൻസിൽ നിന്ന് ഒരു ഭാഗം നിങ്ങളുടെ ഭർത്താവിനോ, ഭാര്യയ്‌ക്കോ അല്ലെങ്കിൽ സിവിൽ പങ്കാളിക്കോ കൈമാറുമ്പോൾ നിങ്ങൾ സ്വയം കൂടുതൽ നികുതി അടയ്ക്കേണ്ടി വന്നേക്കാം. എന്നാൽ ദമ്പതികൾ എന്ന നിലയിൽ നിങ്ങൾക്ക് അപ്പോഴും നിങ്ങളുടെ തുക കുറവായിരിക്കും. ഇത്തരത്തിൽ വിവാഹിതർക്കും സിവിൽ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വളരെയധികം നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് എച്ച് എം ആർ സി വ്യക്തമാക്കുന്നത്.
Leave a Reply