ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിങ്ങളുടെ വരുമാനത്തിന്റെ എത്ര പണം നീക്കിയിരിപ്പുണ്ട്. 3500 പൗണ്ടിൽ കൂടുതൽ സേവിങ് ബാങ്ക് അക്കൗണ്ടിലുള്ള ഏതൊരാളും ടാക്സ് ബിൽ നേരിടേണ്ടി വരുമെന്ന് എച്ച് എം ആർ സി മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ടിലെ സമ്പാദ്യത്തിന്റെ പലിശ എച്ച് എം ആർ സി സ്വയമേവ കണക്കുകൂട്ടുമെന്നാണ് അറിയാൻ സാധിച്ചത്. പലിശയിൽ നിന്നുള്ള വരുമാനവും ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ വ്യക്തികൾക്ക് അധികനികുതി ബില്ലിന്റെ അറിയിപ്പ് ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഒരു അടിസ്ഥാന നികുതി മാത്രം നൽകുന്ന ഒരാൾക്ക് സേവിങ് ബാങ്ക് അക്കൗണ്ടിലെ പലിശയ്ക്ക് നികുതി ചുമത്താതെ 1000 പൗണ്ട് സമ്പാദിക്കാൻ സാധിക്കും. ഇത് പേഴ്സണൽ അലവൻസ് എന്ന രീതിയിലാണ് വകയിരുത്തുന്നത്. എന്നാൽ ഈ ആനുകൂല്യം 50270 പൗണ്ട് വരുമാനം നേടുന്നവർക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ. എന്നാൽ 50271 പൗണ്ടോ അതിൽ കൂടുതലോ വരുമാനമുള്ളവർക്ക് പേഴ്‌സണൽ സേവിംഗ്സ് അലവൻസ് വെറും £500 ആയി കുറയ്ക്കും. നിലവിൽ പല ഫിക്സഡ് സേവിംഗ്സ് അക്കൗണ്ടുകളും 5% അല്ലെങ്കിൽ അതിൽ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നതിനാൽ 3,500 പൗണ്ട് ഒരു ഫിക്സഡ് സേവിംഗ്സ് അക്കൗണ്ടിൽ 5% നിരക്കിൽ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ 500 പൗണ്ടിൽ കൂടുതൽ പലിശ ലഭിക്കും.
Leave a Reply