ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : രാജ്യത്തെ വിമാനത്താവളങ്ങളിലും നിരത്തുകളിലും ഇന്ന് തിരക്ക് കൂടുമെന്ന മുന്നറിയിപ്പിന് പിന്നാലെ മാഞ്ചസ്റ്റർ എയർപോർട്ടിൽ യാത്രക്കാരുടെ നീണ്ട നിര. ചെക്ക്-ഇൻ ഡെസ്‌ക്കുകളിലും സെക്യൂരിറ്റിയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതോടെ രണ്ട് വർഷത്തിന് ശേഷം അവധിക്കാല യാത്രയ്ക്കായി തയ്യാറെടുക്കുകയാണ് ബ്രിട്ടീഷുകാർ. പത്തു മില്യണിലധികം കാറുകൾ ഇന്ന് റോഡിൽ പ്രതീക്ഷിക്കാമെന്നും ട്രാവൽ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
യുകെ നെറ്റ്‌വർക്കിലുടനീളം 70 മില്യൺ പൗണ്ടിന്റെ റെയിൽ എഞ്ചിനീയറിംഗ് ജോലികളും ഇന്ന് നടക്കുന്നുണ്ട്. റോഡിലെ തിരക്ക് വർദ്ധിക്കാൻ ഇതും കാരണമായി. നൂറുകണക്കിന് യാത്രക്കാർ ഇന്ന് പുലർച്ചെ 3.26 ന് മാഞ്ചസ്റ്റർ എയർപോർട്ടിന്റെ ടെർമിനൽ 1 ന് പുറത്ത് ക്യൂ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ജീവനക്കാരുടെ കുറവ് മൂലം വിമാനത്താവളങ്ങൾ പ്രതിസന്ധിയിലാണ്. അവധിക്കാല യാത്രകൾക്ക് പുറപ്പെടുന്നവർ നേരത്തെ തന്നെ എയർപോർട്ടിൽ എത്തണമെന്ന് നിർദേശമുണ്ട്.
Leave a Reply