ഫിലിപ്പ് കണ്ടോത്ത്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം ഏപ്രില്‍ 3 മുതല്‍ 12 വരെ തീയതികളില്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ തീര്‍ത്ഥാടനം ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, പാലസ്തീന്‍ എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം നസ്രത്ത്, തബോര്‍മല, ഗലീലി, കാനായിലെ കല്യാണ വീട്, ബത്‌ലഹേം, ഗാഗുല്‍ത്താ, ചാവുകടല്‍, ഒലിവുമല, സിയോന്‍ മല, സീനായ് മല എന്നീ പ്രധാന പുണ്യസ്ഥലങ്ങളും മറ്റു അനുബന്ധ സ്ഥലങ്ങള്‍ക്കു പുറമേ ഈജിപ്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദര്‍ശിക്കും.
നമ്മുടെ രക്ഷകനും നാഥനുമായ ഈശോ മിശിഹാ ജനിച്ചതും ജീവിച്ചതും അവിടുത്തെ പാദസ്പര്‍ശമേറ്റതുമായ ആ വിശുദ്ധ വഴികളിലൂടെ നടന്ന് നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കാനും എപ്പാര്‍ക്കിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുവാനുമുള്ള ഒരവസരമാണ് ഈ രൂപതാ തീര്‍ത്ഥാടനം.
ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റെയും അനേകം വൈദികരുടെയും സന്യസ്തരുടെയും സാന്നിധ്യം ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ്. യുകെയുടെ രണ്ട് പ്രമുഖ ട്രാവല്‍സ് കമ്പനികള്‍ നയിക്കുന്ന ഈ തീര്‍ത്ഥാടനത്തിന്റെ പാക്കേജ് താഴെപ്പറയുന്ന പ്രകാരമാണ്.
യാത്രാനിരക്ക്
മുതിര്‍ന്നവര്‍ക്ക് 1200 പൗണ്ട്, കുട്ടികള്‍ക്ക(Under 11 years) 1100 പൗണ്ട്, 4 STAR Hotel ല്‍ താമസവും ഭക്ഷണവും (Breakfast, Lunch and Dinner)
ഏറ്റവും ചിലവ് കുറഞ്ഞ ഈ 10 ദിവസത്തെ തീര്‍ത്ഥാടനത്തിന് പരിചയ സമ്പന്നരായ ഗൈഡുകള്‍ക്ക് പുറമെ യുകെയുടെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്രാ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റിമാര്‍ക്ക് പേര് നല്‍കി അഡ്വാന്‍സ് തുക അടച്ച് രജിസ്റ്റര്‍ ചെയ്ത് ഈ തീര്‍ത്ഥാടനം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി എല്ലാവരോടും സ്‌നേഹപൂര്‍വ്വം ആഹ്വാനം ചെയ്യുന്നു.
രജിസ്‌ട്രേഷനുള്ള അവസാനതീയതി നവംബര്‍ 15 ആണ്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ദിനത്തില്‍ രജിസ്‌ട്രേഷനുള്ള അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിലിപ്പ് കണ്ടോത്ത് (07703063836) റോയി സെബാസ്റ്റിയന്‍ (07862701046) എന്നിവരുമായി ബന്ധപ്പെടുക.
Leave a Reply