അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ലണ്ടന്‍ റീജിയണല്‍ കോര്‍ഡിനേറ്ററും പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും. മാര്‍ച്ച് 29 വ്യാഴാഴ്ച്ച പെസഹാ ആചരണം നടത്തപ്പെടും. യേശു തന്റെ ശുഷ്യന്മാരോടൊപ്പം ജറുസലേമിലെ സെഹിയോന്‍ ഊട്ടുശാലയില്‍ അവരുടെ പാദങ്ങള്‍ കഴുകി അന്ത്യ അത്താഴ വിരുന്നൊരുക്കി വിശുദ്ധബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളില്‍ കാല്‍കഴുകല്‍ ശുശ്രുഷയും അനുബന്ധ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. ഉച്ച കഴിഞ്ഞ് 2:30ന് സ്റ്റീവനേജ് സെന്റ് ജോസഫ്‌സില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

മാര്‍ച്ച് 30ന് ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ 11:00 മണിക്ക് സ്റ്റീവനേജ് സെന്റ് ഹില്‍ഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പ്പുനീര്‍ പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ലോകത്തിന് പ്രത്യാശയും, പ്രതീക്ഷയും, രക്ഷയും പകര്‍ന്നു നല്‍കിയ ഉയര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 31 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ആരംഭിക്കും. ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ കാര്‍മ്മികത്വം വഹിച്ച് ഉയര്‍പ്പു തിരുന്നാള്‍ സന്ദേശം നല്‍കുന്നതും പാരീഷംഗങ്ങള്‍ക്കു ഈസ്റ്റര്‍ തിരുന്നാളിന്റെ സ്‌നേഹോപഹാരങ്ങള്‍ നല്‍കുന്നതുമാണ്.

വിശുദ്ധവാര ശുശ്രൂഷകളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ മാനവകുലത്തിന്റെ രക്ഷക്ക് ത്യാഗബലിയായി ആഗതനായ ദൈവപുത്രന്റെ പീഡാനുഭവ യാത്രയില്‍ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുവാനും ചാപ്ലിനും, പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ സാംസണ്‍ ജോസഫ് (07462921022)
മെല്‍വിന്‍ അഗസ്റ്റിന്‍ (07456281428) എന്നിവരുമായി ബന്ധപ്പെടുക.

പള്ളികളുടെ വിലാസങ്ങള്‍ :-

സെന്റ് ജോസഫ്‌സ്, ബെഡ്വെല്‍ ക്രസന്റ്, എസ് ജി1 1എല്‍ ഡബ്ല്യൂ സെന്റ് ഹില്‍ഡാ ചര്‍ച്ച്, ബ്രീക്‌സ്പീര്‍, എസ് ജി2 9എസ് ക്വു,