സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സെന്റ് സേവ്യർ പ്രൊ​പോസ്ഡ് മിഷനിൽ വിശുദ്ധ വാര ശുശ്രുഷകൾ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ഫാ.അനീഷ് നെല്ലിക്കൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും.

ഏപ്രിൽ 14 ന് വ്യാഴാഴ്ച്ച സ്റ്റീവനേജ് സെന്റ് ജോസഫ് സിൽ പെസഹാ തിരുക്കർമ്മങ്ങൾ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്നതാണ്. സെഹിയോൻ ഊട്ടുശാലയിൽ യേശു ശുഷ്യന്മാരുടെ പാദങ്ങൾ കഴുകി അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാ ശുശ്രൂഷകളിൽ കാൽ കഴുകൽ ശുശ്രൂഷയും, അനുബന്ധ തിരുക്കർമ്മങ്ങളും നടത്തപ്പെടും.

ഏപ്രിൽ 15 ന് 11:30 ന് ആരംഭിക്കുന്ന ദുംഖ വെള്ളി തിരുക്കർമ്മങ്ങൾ സ്റ്റീവനേജ് സെന്റ് ഹിൽഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കർമ്മങ്ങൾ, നഗരി കാണിക്കൽ പ്രദക്ഷിണം, കയ്പ്പു നീർ പാനം തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും പകർന്നു നൽകിയ ഉയർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ ഏപ്രിൽ 16 ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെന്റ് ജോസഫ്സ് ദേവാലയത്തിൽ ആരംഭിക്കും.അനീഷ് അച്ചൻ കാർമ്മികത്വം വഹിച്ച് ഉയർപ്പു തിരുന്നാൾ സന്ദേശം നൽകുന്നതുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ വാര ശുശ്രുഷകളിൽ ഭക്തി പൂർവ്വം പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂർണ്ണതയിൽ മാനവ കുലത്തിന്റെ രക്ഷയ്ക്ക് ത്യാഗബലിയായി ആഗതനായ ദൈവ പുത്രന്റെ പീഡാനുഭവ യാത്രയിൽ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങൾ ആർജ്ജിക്കുവാൻ പള്ളി കമ്മിറ്റി ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
സാംസൺ ജോസഫ് (ട്രസ്റ്റി)- 07462921022

St. Joseph RC Church, Bedwell Crescent, Stevenage, SG1 1NJ

St. Hilda RC Chruch, 9 Breakspear , Shephall, Stevenage, SG2 9SQ.