അമ്മ വിദേശത്തായിരിക്കെ പിതാവ് അറസ്റ്റിലായതിനെ തുടര്‍ന്ന് കുട്ടികളെ സോഷ്യല്‍ കെയര്‍ ഏറ്റെടുത്ത നടപടിയിലൂടെ ഹോം ഓഫീസ് നിയമലംഘനം നടത്തിയെന്ന് ആരോപണം. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന തന്റെ കുട്ടികളെ കെന്നത്ത് ഒാറാന്യേന്‍ഡ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരാനിരിക്കുന്നതിന്റെ മണിക്കൂറികള്‍ക്ക് മുന്‍പാണ് അറസ്റ്റിലാകുന്നത്. പിതാവ് അറസ്റ്റിലായതോടെ ഇയാളുടെ മൂന്ന് കുട്ടികളേയും സോഷ്യല്‍ കെയര്‍ ഏറ്റെടുത്തു. കുട്ടികളെ സോഷ്യല്‍ കെയര്‍ ഏറ്റെടുത്ത നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഓട്ടിസം ബാധിച്ച തന്റെ മറ്റൊരു മകന്‍ വീട്ടില്‍ ഉണ്ടെന്നും അവന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അറസ്റ്റിലായതിനു ശേഷം ഒാറാന്യേന്‍ഡു പറഞ്ഞു. സ്‌കൂളില്‍ പോയ എന്റെ മൂന്നു കുട്ടികള്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. അവരുമായി ഇതുവരെ എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒാറാന്യേന്‍ഡു പറയുന്നു.
മയക്കു മരുന്ന് കടത്തിയെന്നാരോപിച്ച് നൈജീരിയന്‍ പൗരനായി കെന്നത്ത് ഒാറാന്യേന്‍ഡുവിനെ വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മയക്കുമരുന്ന് അടങ്ങിയ പാര്‍സല്‍ തന്ന് തന്നെ ആരോ വഞ്ചിക്കുകയായിരുന്നെന്നും ഒാറാന്യേന്‍ഡു പറയുന്നു. കേസില്‍ ഇയാള്‍ക്ക് മൂന്ന് വര്‍ഷം തടവും നാടുകടത്താനും വിധി വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ കാലവധിയില്‍ ഡല്ലാസ് കോടതിയില്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യണം. കഴിഞ്ഞ വെള്ളിയാഴ്ച്ച അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സമയത്താണ് ഹോം ഓഫീസ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ചെയിജ് ഡോട്ട് ഒആര്‍ജി ഒാറാന്യേന്‍ഡുവിനെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം രാജ്യത്ത് കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒാറാന്യേന്‍ഡുവിന്റെ ഭാര്യ നൈജീരയയില്‍ നടക്കുന്ന ഒരു മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. ഈ സമയത്ത് കുട്ടികളെ സംരക്ഷിച്ചു പോന്നിരുന്നത് ഒാറാന്യേന്‍ഡുവാണ്. ഭാര്യയോട് പെട്ടന്നു തന്നെ തിരിച്ചു വരാന്‍ പറഞ്ഞതായി അദ്ദേഹം പറയുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് കുട്ടികളെ നോക്കാന്‍ ആളില്ലെന്നും ഭാര്യ തിരിച്ചു വരുന്നതു വരെ തന്നെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ഒാറാന്യേന്‍ഡു അപേക്ഷിച്ചെങ്കിലും ഹോം ഓഫീസ് അധികൃതര്‍ നിഷേധിച്ചു. കുട്ടികള്‍ക്ക് സോഷ്യല്‍ കെയര്‍ ലഭ്യമാക്കുമെന്ന് ഹോം ഓഫീസ് അധികൃതര്‍ ഒാറാന്യേന്‍ഡുവിനോട് പറഞ്ഞു. കുട്ടികള്‍ അനാഥമാകുന്ന ഇത്തരം സാഹചര്യങ്ങളില്‍ അവരെ സംരക്ഷിക്കുക സാധ്യമല്ലെന്ന് ഹോം ഓഫീസ് ഡിസംബറില്‍ പുറത്തിറക്കിയ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ മാതാ-പിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തരുതെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമത്തിന്റെ പച്ചയായ ലംഘനമാണ് ഹോം ഓഫീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
Leave a Reply