മലയാളത്തിലെ ഗ്ലാമര്‍ നായിക ഹണി റോസ് ഒടുവില്‍ ആ  രഹസ്യം വെളിപെടുത്തി. താന്‍ ഒരു യുവ നടനുമായി പ്രണയത്തിലാണ്. യഥാര്‍ത്ഥ പുരുഷന്റെ സൗന്ദര്യം ധീരതയാണെന്ന് നടി ഹണി റോസ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ ധീരനെ നടി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.

റിമി ടോമി അവതരിപ്പിക്കുന്ന ടോക്ക്‌ഷോയിലാണ് ഹണി താന്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. ‘ഞാന്‍ ഒരു യുവനടനുമായി പ്രണയത്തിലാണ്.’-ഹണി തന്നെ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സ് സിനിമയുടെ വിശേഷങ്ങളുമായാണ് ഹണി റോസ് പരിപാടിയില്‍ എത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുറം മോടിയല്ല, എങ്ങനെ പെരുമാറുന്നു എന്നതാണ് പുരുഷലക്ഷണമെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. പുരുഷന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ആ വ്യക്തിയെ മനസിലാക്കാന്‍ കഴിയും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസിലെ പുരുഷ യോഗ്യതയെന്നും ഹണി പറഞ്ഞിട്ടുണ്ട്. തന്റെ സങ്കല്‍പ്പത്തിലുള്ള പുരുഷനെ തന്നെയാകും ഹണി കണ്ടെത്തിയതെന്നാണ് ആരാധകരുടെ പ്രതീക്ഷ.

read more.. ബോളിവുഡ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മലയാളി പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കുട്ടിയെ സെക്സ് റാക്കറ്റിനു വില്‍ക്കുമെന്ന് ഭീഷണി; ഒടുവില്‍ രാജസ്ഥാൻ സ്വദേശി പിടിയില്‍