അന്യജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയുടെ പിതാവ് ദമ്പതികളെ ജീവനോടെ കാവേരിനദിയിൽ എറിഞ്ഞു. ദുരഭിമാനക്കൊലയുടെ പുതിയ ഇരകളായിരിക്കുകയാണ് തമിഴ്നാട് സ്വദേശികളായ നന്ദീഷും (26) സ്വാതിയും(19). തമിഴ്നാട് കൃഷ്ണിഗിരി സ്വദേശികളാണ് ഇരുവരും. കമൽഹാസന്റെ പൊതുസമ്മേളനം കണ്ട് തിരികെ വരുന്ന വഴിയാണ് ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.

പ്രണയത്തിലായിരുന്ന ഇരുവരും മൂന്നു മാസം മുമ്പാണ് വിവാഹിതരായത്. വീട്ടുകാർ എതിർക്കുമെന്ന് അറിയാവുന്നതിനാൽ കർണാടകയിലെ ഹൊസൂരിൽ ഒളിച്ച് താമസിക്കുകയായിരുന്നു. സ്വാതി ഉയർന്ന ജാതിയും നന്ദീഷ് ദലിതുമായതാണ് എതിർപ്പിന് കാരണമായത്. ഒളിച്ചുതാമസിക്കുന്നതിന്റെ ഇടയിലാണ് ഹൊസൂരിൽ കമൽഹാസന്റെ പൊതുസമ്മേളനമുണ്ടെന്ന് അറിഞ്ഞ് ഇരുവരും പരിപാടി കാണാനെത്തുന്നത്. ദൗർഭാഗ്യവശാൽ സ്വാതിയുടെ ഒരു അകന്ന ബന്ധു ഇവരെ അവിടെവെച്ച് കാണാനിടയായി. ഇയാളാണ് സ്വാതിയുടെ പിതാവിനെ വിവരമറിയിക്കുന്നത്. ഏതാനും ബന്ധുക്കൾക്കൊപ്പം ഹൊസൂരിൽ തന്നെയുണ്ടായിരുന്ന പിതാവ് തിരികെ വരുന്ന വഴിയിൽവെച്ച് ഇരുവരെയും കൈകാലുകൾ ബന്ധിച്ച് ജീവനോടെ കാവേരിയിൽ എറിയുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ച് ദിവസം മുമ്പ് ശിവസമുദ്രയ്ക്ക് സമീപം പൊലീസാണ് നന്ദീഷിന്റെ ജഡം കണ്ടെത്തുന്നത്. രണ്ടുദിവസത്തിന് ശേഷം സ്വാതിയുടേതും കൈകൾ കെട്ടിയ നിലയിൽ അവിടെ നിന്ന് തന്നെ കണ്ടെത്തിയത്. ഇതോടെയാണ് ഇരുവരും ഒരേ ദിവസം തന്നെ കൊല്ലപ്പെട്ടതാകാമെന്ന സംശയം ബലപ്പെടത്. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് സ്വാതി പിതാവാണ് ഘാതകനെന്ന് തിരിച്ചറിയുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുമുണ്ട്.