നവജാത ശിശുവിനെ വന്‍നില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. മുംബൈയിലെ കാണ്ഡിവാലിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 21 നില കെട്ടിടത്തില്‍ നിന്നാണ് ബാത്ത് റൂം വിന്‍ഷോയിലൂടെ കുട്ടിയെ അജ്ഞാത വ്യക്തി പുറത്തേക്ക് എറിഞ്ഞത്. താമസക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യവും പരിശോധിച്ചു. കാണ്ഡിവാലി സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ലാല്‍ജി പഡ മേഖലയില്‍ ചേരി നിര്‍മ്മാര്‍ജന അതോറിറ്റി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ജനിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ കുട്ടിയെ പുറത്തേക്ക് എറിഞ്ഞത്. നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു ശരീരം. കെട്ടിടത്തിലെ ഏതു നിലയിലെ ഏത് ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് ഇട്ടതെന്ന് വ്യക്തമല്ല. കെട്ടിടത്തിലെ വാച്ച്‌മാനാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം താമസക്കാരെ വിളിച്ചു കാണിക്കുകായിരുന്നു.
Leave a Reply