ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലാൻഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പുതിയ വർഷത്തിന്റെ തുടക്കത്തിൽ വൈദ്യുതി – വാതക നിരക്ക് വർധനവ് നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 0.2% മാത്രമുള്ള വർധനയാണെങ്കിലും കടുത്ത ശൈത്യകാലത്തിൽ ഇത് ഉപഭോക്താക്കൾക്ക് കനത്ത ആശങ്ക സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിന്റെ നയവും പ്രവർത്തന ചെലവുകളും ആണ് ഈ മാറ്റത്തിന് പ്രധാന കാരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

വൈദ്യുതി യൂണിറ്റ് നിരക്കിലാണ് ഏറ്റവും കൂടുതൽ വർധന. ഉപയോഗം കൂടുതലുള്ളവർക്ക് ബിൽ വർധന കൂടുതലായിരിക്കും. സ്ഥിരചാർജുകളും 2–3% വരെ ഉയരുന്നതിനാൽ ഉപഭോക്താക്കൾക്ക് ചെലവ് കുറയ്ക്കാൻ ഫിക്സഡ് താരിഫുകൾ തെരഞ്ഞെടുക്കാനാണ് വിദഗ്ധർ നൽകുന്ന നിർദേശം. അതേസമയം പല കുടുംബങ്ങളുടെയും കടബാധ്യത ഇത് കൂട്ടുമെന്ന വിമർശനം ശക്തമാണ്.

ഏപ്രിൽ മുതൽ വലുതായൊരു നിരക്ക് വർധനവിന് സാധ്യതയുണ്ടെന്നാണ് കൺസൽട്ടൻസി സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. നെറ്റ് സീറോ പദ്ധതികളും വൈദ്യുതി–വാതക ശൃംഖലയുടെ പരിപാലന ചെലവുകളും ഇതിന് കാരണമാകുമെന്ന് അവർ പറയുന്നു. അതേസമയം, വാറ്റ് നീക്കം ചെയ്യുന്നതു പോലുള്ള നടപടികളിലൂടെ സർക്കാർ അധിക സഹായം നൽകിയേക്കാം എന്ന സൂചനയും പുറത്തു വരുന്നുണ്ട്.











Leave a Reply