പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയ്‌ക്കൊപ്പം ജീവനൊടുക്കി യുവാവ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയത്തിന് കണ്ണില്ലെന്നും പറയുമെങ്കിലും ഇതുപോലുള്ള പ്രണയം തലയ്ക്കുപിടിച്ചാല്‍ അത് കുടുംബ ജീവിതങ്ങള്‍ തന്നെ തകര്‍ക്കുന്ന കാഴ്ച്ചകളാണ് ദിവസവും ഉണ്ടാകുന്നത്.
ഇന്നലെ ആലുവയിലുണ്ടായ സംഭവം അതിന് മറ്റൊരു ഉദാഹരണമാണ്. വിവാഹേതര പ്രണയം മരണത്തിലാണ് പലപ്പോഴും കലാശിക്കുക എന്ന സന്ദേശവും. കാമുകനെ അയാള്‍ ജോലിചെയ്യുന്ന കമ്ബനിയില്‍ ചെന്ന് ഭര്‍തൃമതിയായ യുവതി വിളിച്ചുകൊണ്ടുപോയതിന് പിന്നാലെയാണ് സംഭവം.
പിന്നീട് രണ്ടുപേരും ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് ബന്ധുക്കളേയും നാട്ടുകാരേയും തേടിയെത്തിയത്. ശ്രീമൂലനഗരം കല്ലയം ഏത്താപ്പിള്ളി വീട്ടില്‍ കുഞ്ഞന്റെയും ബേബിയുടെയും മകന്‍ രാഗേഷ് (32), ശ്രീമൂലനഗരം എടനാട് അമ്ബാട്ടുതറ വീട്ടില്‍ ദിവ്യന്റെ ഭാര്യ ശ്രീകല (28) എന്നിവരാണ് മരിച്ചത്. ആലുവ തുരുത്തിന് സമീപം റെയില്‍പാളത്തില്‍ ഇരുവരേയും ട്രെയിനിനു മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ ആറിനാണു മൃതദേഹങ്ങള്‍ കണ്ടത്. തലഭാഗം ചിതറിപ്പോയിരുന്നു.
രാഗേഷിന്റെ ബൈക്കില്‍ തുരുത്തില്‍ എത്തിയ ഇവര്‍ ട്രെയിന്‍ വന്നപ്പോള്‍ പാളത്തിലേക്കു ചാടുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. രാഗേഷിന്റെ സംസ്‌കാരം നടത്തി. ശ്രീകലയുടെ മൃതദേഹം സ്വദേശമായ നെടുവന്നൂരിലേക്കു കൊണ്ടുപോയി. വീടിനടുത്തുള്ള പൈപ്പ് കമ്പനിയിൽ പ്ലംബറാണ് രാഗേഷ്. ഇയാള്‍ അവിവാഹിതനാണ്. രണ്ടു കുട്ടികളുടെ അമ്മയാണ് മരണമടഞ്ഞ ശ്രീകല. വെള്ളിയാഴ്ച ഉച്ചയ്ക്കു ശ്രീകല കമ്പനിയില്‍ച്ചെന്നു രാഗേഷിനെ വിളിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കും വിവരമില്ല. രാഗേഷിന്റെ വീടിനടുത്താണ് ശ്രീകലയുടെ ഭര്‍തൃവീട്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും കരുതുന്നതായി പൊലീസ് പറയുന്നു.
Leave a Reply