ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം മുങ്ങിയ വീട്ടമ്മയും കാമുകനും പോലീസിന് മുന്നിൽ കീഴടങ്ങി. ആലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏല്‍പ്പിച്ച്‌ ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്ബ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാവിലെ ഇരുവരും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ജുവനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് റുമൈസയുടെ പേരില്‍ കേസെടുത്തത്. നാടുവിടാന്‍ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്.