ഷിബു മാത്യൂ

ഞാന്‍ ഒരു സാധാരണ കുട്ടിയാണ്.
എന്റെ ഡാഡിയേ തേടി കോവിഡ് 19 എത്തി. ഈ സ്റ്റോറി അത് കാണിക്കും. ആര് കൂടുതല്‍ തെറ്റുകള്‍ ചെയ്താലും ആര് കൂടുതല്‍ ശരി ചെയ്താലും നിന്റെ പ്രതീക്ഷയും പ്രാര്‍ത്ഥനയും ലോകത്തിനെ മാറ്റാന്‍ കഴിയുമെന്ന് അവന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇതൊന്നും സത്യമാണെന്ന് ഇതുവരെയും ഞാന്‍ വിശ്വസിച്ചിരുന്നില്ല. അതില്‍ ഞാന്‍ ഇപ്പോള്‍ വിഷമിക്കുന്നു. ഏപ്രില്‍ ആദ്യം എന്റെ ഡാഡിയെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. എന്റെ ഹൃദയത്തില്‍ ഏറ്റവും വേദന നിറഞ്ഞ സമയമായിരുന്നു അത്. പത്ത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഒരുമിച്ചടിക്കുന്ന വേദനയായിരുന്നു. എന്റെ വീട് മുഴുവന്‍ കണ്ണീരായിരുന്നു. ഞാന്‍ ഒരുപാട് കരഞ്ഞു. ഇമ്മ്യൂണിറ്റി പവര്‍ ഇല്ലാത്ത എന്റെ ഡാഡിക്ക് കോവിഡ് 19 താണെന്ന് ഞാനറിഞ്ഞു..
ഇനി കുട്ടിയായ ഡാനിയേല്‍ പറയുന്നത് കേള്‍ക്കുക..
എന്റെ ഡാഡി തിരിച്ചു വരുമ്പോള്‍ ലോകത്തിനായി ഞാന്‍ ഒരു മെസേജ് കൊടുക്കും.
‘കോവിഡ് 19. പ്രതീക്ഷ കൈവിടരുത്. സാധ്യതകള്‍ ഏറെയാണ്’.

യുകെയിലെ നിരവധി മലയാളി കുടുംബങ്ങള്‍ കൊറോണാ വൈറസിന്റെ പിടിയിലാണിപ്പോള്‍. നോര്‍ത്ത്‌ലേര്‍ട്ടണില്‍ താമസിക്കുന്ന മാത്യൂ കോവിഡ് 19 സ്ഥിതീകരിച്ച് ഏപ്രില്‍ ആദ്യം ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റായി..
നിരവധി ഓപ്പറേഷനുകള്‍ കഴിഞ്ഞ മാത്യുവിന് ഇമ്മ്യൂണിറ്റി പവര്‍ തീരെ കുറവാണുതാനും. മരണം മുമ്പില്‍ നില്‍ക്കുമ്പോള്‍ ചുറ്റുമുള്ള ബെഡില്‍ കിടന്നവര്‍ മരണത്തിന് കീഴടങ്ങിയത് മാത്യൂ നേരില്‍ കണ്ടു. ഇനി പറയട്ടെ, മാത്യൂ ഡാനിയേലിന്റെ ഡാഡിയാണ്. ഈ ഡാഡിയെ കുറിച്ചാണ് ഡാനി ഇതുവരെ സംസാരിച്ചത്.
പ്രാര്‍ത്ഥന. അതാണ് പലവട്ടം മരിച്ച എന്റെ ഡാഡിയെ ഞങ്ങള്‍ക്ക് തിരിച്ച് നല്‍കിയത്. ഡാനിയുടെ വിശ്വാസത്തിന്റെ തീക്ഷ്ണത വാക്കുകളില്‍ നിന്നും വ്യക്തമാണ്. പ്രാര്‍ത്ഥനയാണ് എപ്പോഴും. അവന്‍ അതില്‍ ആഴത്തില്‍ വിശ്വസിക്കുന്നു. വീട്ടിലെ മുറികള്‍ അവന്‍ അള്‍ത്താരയാക്കി. പകലുകളില്‍ മുറ്റത്ത് വിരിച്ച മിറ്റിലില്‍ മുട്ടുകുത്തി അവന്‍ പ്രാര്‍ത്ഥിച്ചു. സ്വകാര്യ നിമിഷങ്ങള്‍ അവന്‍ പ്രാര്‍ത്ഥനയാക്കി മാറ്റി. അവന്റെ സഹോദരി ഡിയോസയും അവനോടൊപ്പം കൂടി. എല്ലാവരുടെയും പ്രാര്‍ത്ഥന ഒടുവില്‍ ഫലം കണ്ടു. എമര്‍ജെന്‍സി ആമ്പുലന്‍സില്‍ ആശുപത്രിയില്‍ പോയ മാത്യൂ തിരിച്ചെത്തി. ഇനി അവന് പറയാനുള്ളത് പുതുതലമുറക്കാരായ കൂട്ടുകാരോടാണ്. വിജാതീയരേ കൊണ്ട് കര്‍ത്താവ് സംസാരിച്ചു. നിങ്ങളും പ്രാര്‍ത്ഥിക്കണം. വിശ്വാസം അതിശക്തമാണ്. കോവിഡില്‍ മരണത്തെ മുന്നില്‍ കാണുന്നവര്‍ക്ക് എന്റെ പ്രാര്‍ത്ഥന പ്രജോദനമാകണം. വിശ്വാസത്തില്‍ എത്ര ശക്തിയുള്ളവരാണ് നമ്മള്‍ എന്ന് നമ്മള്‍ തന്നെ തെളിയ്ക്കണം. ചെറിയ വായിലെ വലിയ വാക്കുകള്‍. നല്ലൊരു ചിത്രകാരന്‍ കൂടിയാണ് ഡാനി. അര്‍ത്ഥവത്തായ നിരവധി ചിത്രങ്ങള്‍ ഡാനി വരച്ചു കഴിഞ്ഞു. ക്രിക്കറ്റിലും ഫുട്‌ബോളിലും കരാട്ടയിലും ഡാനി മിടുക്കന്‍ തന്നെ. ഡാനിയുടെ കണ്ണുകളില്‍ എല്ലാം പുതുമതന്നെ. വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ ഡാനിയോടാണ് കൂടുതല്‍ സംസാരിക്കുക. പ്രായത്തേക്കാള്‍ കൂടുതല്‍ അറിവാണ് ഡാനിക്കുള്ളത്. പ്രതീക്ഷ കൈവിടരുത്. സാധ്യതകള്‍ ഏറെയാണ്. ഈ സന്ദേശം ലോകത്തിന് നല്‍കാനാണ് ഈ വീഡിയോ ഞാന്‍ ലോകത്തിന് സമര്‍പ്പിക്കുന്നത്. ഡാനിയുടെ വാക്കുകള്‍..

അവന്റെ വിശ്വാസമാണ് ഞങ്ങള്‍ക്ക് ധൈര്യം നല്‍കിയതെന്ന് അവന്റെ അമ്മ ജോളി പറയുന്നു. മരണത്തെ മുഖാമുഖം ഞങ്ങള്‍ കണ്ടു. പ്രാര്‍ത്ഥന അറിയ്ച്ച് ധാരാളം പേര്‍ എത്തി. എല്ലാവരുടെയും പ്രാര്‍ത്ഥന ഫലം കണ്ടു. പൂര്‍ണ്ണ ആരോഗ്യവാനായി മാത്യൂ തിരിച്ചെത്തി. 2004ല്‍ യുകെയിലെത്തിയതാണ് മാത്യുവും ജോളിയും. യുകെയില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ ആദ്യമേ ആരംഭിച്ചവര്‍ ഇവര്‍ തന്നെ. പിന്നീടെത്തിയവര്‍ക്ക് ഇവര്‍ മാതൃകയുമായി. പ്രാര്‍ത്ഥനയിലും അതിലുപരി വിശ്വാസത്താലും ലഭിച്ച അനുഗ്രഹത്താല്‍ സന്തോഷമായി കഴിയുന്നു മാത്യൂവും ജോളിയും..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡാനിയുടെ വിശ്വാസം.. വീഡിയോ കാണുക.

ഡാനി വരച്ച ചിത്രങ്ങള്‍.