ന്യൂസ് ഡെസ്ക് മലയാളം യുകെ

അതിഥികളെ വീട്ടിനുള്ളിലേക്ക് സ്വീകരിച്ചിരുത്തി അവരെ സൽക്കരിക്കുന്നവരാണ് നമ്മൾ. ഭവനത്തിലെ ഹാളിനുള്ളിൽ വാങ്ങി ഇടുന്ന വിലകൂടിയ സോഫകൾ ദിവസത്തിൽ എത്ര നേരം നാം ഉപയോഗിക്കും? രണ്ട്.. ഏറിയാൽ നാല്. ഭവനത്തിന്റെ ഭംഗി കൂട്ടുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ ഉപയോഗത്തിലും ആരോഗ്യത്തിലും ശ്രദ്ധ വെക്കുന്നതല്ലേ പ്രധാനം. വീട്ടിനുള്ളിലെ മുറികൾക്കുള്ളിൽ നാം വാങ്ങിയിടുന്ന കിടക്കയിലേക്കാണ് നാം ഉറക്കമന്വേഷിച്ച് എത്തുന്നത്. എന്നാൽ ഭൂരിഭാഗം ആളുകളും പിശുക്ക് കാണിക്കുന്നതും കിടക്കകളുടെ തിരഞ്ഞെടുപ്പിലാണ്. വില കുറഞ്ഞ കിടക്കകൾ തിരഞ്ഞെടുക്കുന്നതിന് ദൂഷ്യവശങ്ങൾ അനേകമുണ്ട്.

അമേരിക്കയിലെ ഇൻഡിപെൻഡൻഡ് സ്ലീപ്‌ ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ ഏറ്റവും സുഖപ്രദമായ കിടക്ക ലെയ്‌ല ഹൈബ്രിഡ് മെത്തയാണ്. ഇത് പോക്കറ്റഡ് കോയിൽ സ്പ്രിംഗുകളുടെ പിന്തുണയോടെയാണ് എത്തുന്നത്. ഇപ്പോൾ ഏറ്റവും പ്രചാരത്തിൽ ഉള്ളത് സ്പ്രിങ് ജെൽ ടെക്സ് കോബിനേഷൻ മെത്തകൾ ആണ്.

സാധാരണ ഗതിയിൽ ഉറക്കത്തിൽ 13 തവണയാണ് മണിക്കൂറിൽ തിരിയുക. എന്നാൽ നിങ്ങൾ തിരഞ്ഞെടുത്ത കിടക്ക തെറ്റിയെങ്കിൽ ഇത് നൂറ് തവണ വരെയാകാം എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

നമ്മുടെ ശരീരത്തിന് അനുസരിച്ചു കിടക്ക പ്രതികരിക്കുമ്പോൾ മാത്രമാണ് നല്ല ഉറക്കം ലഭിക്കുക. മറിച്ചാകുമ്പോൾ ശരീരം തന്നെ ക്രമീകരിക്കുന്ന പ്രക്രിയ ആണ് നമ്മൾ അറിയാതെയുള്ള ഉറക്കത്തിലെ ഈ തിരിയലുകൾ എന്ന് നാം മനസ്സിലാക്കുക.

ഉർണർവോടെ ഉള്ള പ്രവർത്തനം വേണമെന്ന് ആഗ്രഹിക്കുന്നവർ ഉറങ്ങേണ്ട സമയം 7 മുതൽ 9 മണിക്കൂർ വരെയാണ്. പ്രവാസത്തിലെ നമ്മുടെ തിരക്കേറിയ ജീവിത നിമിഷങ്ങളിൽ ഉറക്കം നഷ്ടമാവുമ്പോൾ നമ്മൾ അറിയാതെ രോഗികൾ ആയി തീരുന്നു എന്ന് ആരും നമ്മൾക്ക് പറഞ്ഞു തരേണ്ട.

ഇപ്പോൾ നമ്മെ പേടിപ്പെടുത്തുന്ന കൊറോണയെ ഒരു പരിധി വരെ പ്രതിരോധിക്കുന്നതിന് നമ്മുടെ ആരോഗ്യം  കാത്തു സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. നല്ല ഉറക്കം നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രോഗത്തെ ചെറുക്കുകയും അഥവാ പിടിപെട്ടാൽ തരണം ചെയ്യാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു.

ഉറക്കക്കുറവ്, ശരീര ഭാരം വർദ്ധിപ്പിക്കുന്നതോടൊപ്പം കാർഡിയാക് പ്രശ്ങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇനി എങ്ങനെ ഒരു നല്ല കിടക്ക കണ്ടെത്താം… ചുരുക്കി പറഞ്ഞാൽ നാം കിടക്കയിൽ കിടന്ന ശേഷം രണ്ട് കൈകളിലെ മുട്ടുകൾകൊണ്ട് ബെഡിൽ അമർത്തി ശരീരം ഉയർത്താൻ ശ്രമിക്കുക. ഒരു കൈപ്പത്തി കടക്കാനുള്ള ഗ്യാപ് മാത്രമാണ് ഉള്ളതെങ്കിൽ കിടക്ക നല്ലതാണ് എന്ന് അനുമാനിക്കാം. കൊറോണയുടെ വ്യാപനത്തിൽ കടകളിൽ പോയി ഇങ്ങനെ ഒരു പരീക്ഷണം സാധ്യമല്ലാത്തതിനാൽ ദീർഘനാളത്തെ റിട്ടേൺ സമയം മൽകുന്ന കമ്പനികളിൽ നിന്നും കിടക്ക വാങ്ങാൻ ശ്രദ്ധിക്കുക. 30 ദിവസത്തെ സമയമാണ് ഇപ്പോൾ ചില കമ്പനികൾ നൽകുന്നത്.

പ്രധാനമായും മൂന്ന് തരത്തിലുള്ള കിടക്കകൾ ആണ് പരിഗണിക്കേണ്ടത്.
1. ഫേം ടെൻഷൻ മാറ്ററസ് – അമിതഭാരം ഉള്ളവർക്ക് ഉപയോഗിക്കാം (100kg+)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2. സോഫ്റ്റ്‌ ടെൻഷൻ മാറ്ററസ് – 50 കിലോ വരെ ഭാരമുള്ളവർക്ക് ഉത്തമം.

3. മീഡിയം ടെൻഷൻ മാറ്ററസ്- 50 കിലോ മുതൽ 100 കിലോ വരെയുള്ളവർക്ക് ഉപയോഗിക്കാം.

സൈഡ് സ്ലീപ്പർമാർക്കുള്ള മികച്ച കിടക്കകൾ

1. ടെമ്പൂർ ക്ലൗഡ് പ്രീമിയർ 19 മെത്ത – ഡബിൾ – £1,099 – 10 വർഷത്തെ ഗ്യാരന്റിയുള്ള മെത്ത. എക്കാലത്തെയും മികച്ച കിടക്കയെന്ന് വിശേഷിപ്പിക്കുന്നു.
2. £1000 ന് താഴെയുള്ള കിടക്കകൾ.

ടോപ് ഡോഗ് കിടക്ക – £845 – കാഷ്മീയർ, സിൽക്ക് തുടങ്ങിയ പ്രകൃതിദത്ത തുണിത്തരങ്ങളാൽ നിർമിതമാണ്.

ജോൺ ലൂയിസ് നാച്ചുറൽ കളക്ഷൻ ഈജിപ്ഷ്യൻ കോട്ടൺ 5900 മെത്ത – കിങ്‌സ് സൈസ് വേർഷൻ ആയതുകൊണ്ട് തന്നെ ഉപയോഗിക്കാൻ എളുപ്പം – ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു.

നടുവേദന കുറയ്ക്കുന്നതിന് സഹായിക്കുന്ന കിടക്ക
ഈവ് ദി ഒറിജിനൽ മാറ്റ്റസ് – £699 – മൂന്ന് ലയറുകൾ ഉള്ള കിടക്ക – സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്നു.

ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവ ഉൾകൊള്ളുന്നതാണ് പ്രവാസജീവിതം. അതിന്റെയൊപ്പം ഉറക്കം കൂടി നഷ്ടപ്പെടുത്തരുത്. ഉറക്കമില്ലായ്മ സമ്മാനിക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ വ്യക്തിജീവിതത്തിലും ജോലിയിലും ആവും പ്രതിഫലിക്കുക.

അതുകൊണ്ട് കിടക്കകൾ ഇതുമായി നല്ലപോലെ ഒരു ഗൃഹപാഠം നടത്തി നമ്മൾ ഏത് പൊസിഷനിൽ ഉറങ്ങുന്നവരാണ് എന്ന് കണ്ടെത്തി കിടക്ക തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ഓരോരുത്തരും നമ്മുടെ ആരോഗ്യത്തെ ആണ് കാത്തു സൂക്ഷിക്കുന്നത് എന്ന് മനസിലാക്കുക.