ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഐഫോണിൽ നിന്നും വിവരങ്ങൾ മായ്ച്ചു കളയാം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മറ്റൊരാളിൽ എത്താതിരിക്കാൻ ഇത് സഹായിക്കും. ഇതിനായി ആപ്പിൾ ഐക് ലൗഡ് അക്കൗണ്ട് ആവശ്യമാണ്. ഒപ്പം രജിസ്റ്റർ ചെയ്‌ത ഉടമയ്ക്ക് മാത്രമേ വിവരങ്ങൾ മായ്ക്കാൻ സാധിക്കൂ. മായ്ച്ചുകഴിഞ്ഞാൽ പിന്നീട് ‘ഫൈൻഡ് മൈ ഐഫോൺ’ ഉപയോഗിക്കാൻ സാധിക്കില്ല. ഒപ്പം ഉപകരണത്തിൽ ആപ്പിൾ പേ സേവനം നിലയ്ക്കുന്നതിനാൽ ആളുകൾക്ക് ഇത് ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താനും കഴിയില്ല. ഒടുവിൽ നിങ്ങളുടെ ഉപകരണം കണ്ടെത്തുകയാണെങ്കിൽ, ഒരു ബാക്കപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് അതിന്റെ വിവരങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐഫോണിലെ വിവരങ്ങൾ മായ്ക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം. ആദ്യം iCloud.com ലേക്ക് പോകുക. ‘ഓൾ ഡിവൈസിൽ’ ക്ലിക്ക് ചെയ്യുക. തുടർന്ന് വിവരങ്ങൾ മായ്‌ക്കാൻ ആഗ്രഹിക്കുന്ന ഉപകരണം തിരഞ്ഞെടുക്കുക. ‘ഇറേസ്‌ ഐഫോണിൽ’ ക്ലിക്ക് ചെയ്ത ശേഷം ആപ്പിൾ ഐഡിയും പാസ് വേർഡും സമർപ്പിക്കുക. ഉപകരണം നഷ്‌ടപ്പെട്ടതാണെങ്കിൽ, നിങ്ങൾക്ക് ഒരു ഫോൺ നമ്പറോ സന്ദേശമോ നൽകാവുന്നതാണ്. ഇത് ഉപകരണത്തിന്റെ ലോക്ക് ചെയ്ത സ്ക്രീനിൽ ദൃശ്യമാകും.

ഉപകരണം ഓൺലൈനിലാണെങ്കിൽ, റിമോട്ട് ഇറേസ്‌ ഉടനടി ആരംഭിക്കും. മായ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ ഉപകരണം കണ്ടെത്തിയാൽ ഈ നടപടി റദ്ദാക്കാൻ കഴിയും. എന്നാൽ ഇത് ഓഫ്‌ലൈനിൽ തുടരുകയാണെങ്കിൽ മാത്രമേ സാധ്യമാകുകയുള്ളൂ.