സ്വന്തം ലേഖകൻ
ക്രിപ്‌റ്റോകറൻസികളുടെ ലോകത്തേയ്ക്കുള്ള ഒരു പ്രവേശനകവാടമാണ് ബിറ്റ്കോയിൻ ടെല്ലർ മെഷീനുകൾ (BATM- കൾ). സങ്കീർണ്ണമായ നടപടിക്രമങ്ങളില്ലാതെ വളരെ എളുപ്പത്തിൽ അവ ഉപയോഗിക്കാൻ കഴിയും. ഉപകരണങ്ങൾ വിവിധ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും പ്രധാനമായി ക്രിപ്റ്റോ വാലറ്റ് ഇൻസ്റ്റാൾ ചെയ്ത സ്മാർട്ടഫോണും പണം ഉള്ള വാലറ്റും ഒപ്പം പോക്കറ്റിൽ കാർഡും ഉണ്ടെങ്കിൽ ഇതുപയോഗിക്കാം. ഒരു ബിറ്റ്കോയിൻ എടിഎമ്മിൽ നിന്ന് ക്രിപ്‌റ്റോകറൻസി പിൻവലിക്കാനായി ആവശ്യമുള്ള ഒരു തുക സജ്ജീകരിക്കേണ്ടതുണ്ട്. ഒപ്പം ഒരു ക്രിപ്റ്റോ വിലാസവും നൽകുക. മൊബൈലിൽ തെളിയുന്ന ക്യുആർ കോഡ് മെഷീനിൽ സ്കാൻ ചെയ്യുക. അതിനുശേഷം ഡിജിറ്റൽ പണത്തിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്ന നോട്ടുകൾ നിക്ഷേപിക്കുക. ഇത് പൂർത്തിയായികഴിയുമ്പോൾ ഇടപാടിന്റെ ഒരു രസീത് ലഭ്യമാകും. ചില ബിറ്റ്കോയിൻ എടിഎമ്മുകളിൽ ക്രിപ്റ്റോയെ പണത്തിലേക്ക് മാറ്റുവാനും കഴിയും.
ഏറ്റവും അടുത്തുള്ള ബിറ്റ്കോയിൻ എടിഎം കണ്ടെത്താനുള്ള എളുപ്പ മാർഗം ഒരു ട്രാക്കിംഗ് വെബ്സൈറ്റ് ഉപയോഗിക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള 7,000 ക്രിപ്റ്റോ ടെല്ലർ മെഷീനുകളുടെ ഡാറ്റാബേസ് ഇപ്പോൾ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ഏറ്റവും പ്രചാരമുള്ള മാർഗമാണ് ‘കോയിൻഎടിഎംറഡാർ’. ഇതിലൂടെ ക്രിപ്‌റ്റോകറൻസികൾ, വാങ്ങൽ – വിൽപ്പന എന്നിവയുടെ ലഭ്യത, രാജ്യം, നഗരം, സ്ഥാനം എന്നിവ ഉൾപ്പെടെ ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കോയിൻ എടിഎം റഡാറിന്റെ മാപ്പ് ഉപയോഗിക്കുന്നതിലൂടെ ഇത് എളുപ്പമാകും. ഇതിലൂടെ തൊട്ടടുത്തുള്ള ബിറ്റ്കോയിൻ എടിഎം പെട്ടെന്ന് കണ്ടെത്താൻ കഴിയും. ബിറ്റ്കോയിൻ കോർ ( ബിടിസി ), ബിറ്റ്കോയിൻ ക്യാഷ് ( ബിസിഎച്ച് ) എന്നിവയുൾപ്പെടെ എട്ട് ജനപ്രിയ ക്രിപ്റ്റോകറൻസികൾ തിരഞ്ഞെടുക്കാനും വാങ്ങൽ- വിൽപ്പന സവിശേഷതകൾക്കനുസരിച്ച് എടിഎം ലൊക്കേഷനുകൾ തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കുന്നു.
ലിസ്റ്റുചെയ്ത ഓരോ എടിഎമ്മിനെക്കുറിച്ചും അടുത്തുള്ളവയിൽ എങ്ങനെ എത്തിച്ചേരാം, ജോലി സമയം, അതിന്റെ ഓപ്പറേറ്ററുടെ വിവരങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ വെബ്സൈറ്റ് നൽകുന്നു. ബിറ്റ്കോയിൻ എടിഎം ലൊക്കേറ്റർ സൈറ്റുകൾ ഒരു നിർദ്ദിഷ്ട പ്രദേശത്തെ ക്രിപ്റ്റോ ടെല്ലർ മെഷീനുകൾ ട്രാക്കു ചെയ്യാൻ സഹായിക്കുന്നു.
Leave a Reply