ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പഴിക്കാതെ ഇന്ധനക്ഷമത കൂട്ടാനാണ് നാം ഇപ്പോൾ ശ്രമിക്കേണ്ടത്. ഇതാ ഇന്ധനം ലാഭിക്കാന്‍ ഏതൊരാള്‍ക്കും പാലിക്കാവുന്ന ചില നിര്‍ദേശങ്ങള്‍.

കൃത്യമായ ടയർ പ്രഷർ

ടയറില്‍ മര്‍ദ്ദം കുറവാണെങ്കില്‍ ടയറിന്റെ കൂടുതല്‍ ഭാഗം റോഡില്‍ സ്പര്‍ശിക്കാന്‍ ഇടയാകുകയും ഇത് ഘര്‍ഷണം കൂട്ടുകയും ചെയ്യും. ഇത്തരത്തില്‍ വാഹനം ഓടുന്നത് കൂടുതല്‍ ഇന്ധനം ചെലവാകാന്‍ കാരണമാകും. കമ്പനി ഓരോ വാഹനത്തിന്റെ മോഡലിനും എത്രമാത്രം പ്രഷര്‍ വേണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക.

അമിതഭാരം ഒഴിവാക്കുക

വാഹനത്തിന് ഭാരം കൂടുംതോറും ഓടാന്‍ ഇന്ധനവും കൂടുതലായി വേണ്ടിവരും. ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ എന്തു സാധനവും വാഹനത്തില്‍ നിന്ന് എടുത്തുമാറ്റുക.

വേഗത കുറയ്ക്കൂ ഇന്ധനക്ഷമത കൂട്ടു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിർമ്മാതാവ് നിർദ്ദേശിക്കുന്ന ഇക്കണോമി വേഗതയിൽ ഓടിക്കുകയാണ് ഇന്ധനക്ഷമത കൂട്ടാനുള്ള മറ്റൊരു മാർഗം. കൃത്യം 56 മൈൽ വേഗതയിൽ വാഹനമോടിക്കുന്നത് ഇന്ധനക്ഷമത കൂട്ടുമെന്ന് പലരും കരുതുന്നു. എന്നാൽ ആർഎസി പറയുന്നതനുസരിച്ച് 45-50mph വേഗതയിൽ വാഹനം ഓടിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ ദൂര യാത്രകളിൽ ഒരേ വേഗത നിലനിർത്തുന്നതും ഇന്ധനക്ഷമത വർദ്ധിപ്പിക്കും.

എസിയുടെ ഉപയോഗം

എസി ഉപയോഗം മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. നഗരങ്ങളിലൂടെ വിന്റോകൾ തുറന്നിട്ട് ഓടിക്കുന്നത് അത് സുഖകരമല്ലെങ്കിലും പരമാവധി എസിയുടെ ഉപയോഗം കുറയ്ക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും. ഓട്ടോമൊബൈൽ അസോസിയേഷന്റെ അഭിപ്രായ പ്രകാരം എസി ഓണാക്കി യാത്ര ചെയ്താൽ ഇന്ധന ഉപഭോഗം 10% വരെ വർധിക്കും. അതേസമയം, എൺപത് കിലോമീറ്ററിൽ അധികം വേഗതയിൽ പോകുമ്പോൾ ചില്ലുകൾ ഉയർത്തി എസിയിട്ട് യാത്ര ചെയ്യുക, കാരണം വിൻഡോകൾ താഴ്ത്തി, ഉയർന്ന വേഗതയിൽ പോകുമ്പോൾ കാറിന്റെ എയ്‌റോഡൈനമിക് ഡ്രാഗ് മൂലം ഇന്ധനക്ഷമത വളരെ കുറയും.

കോസ്റ്റിംഗ് ഇന്ധനം ലാഭിക്കുമോ?

നിങ്ങൾ കാർ ന്യൂട്രലായി അല്ലെങ്കിൽ ക്ലച്ച് പെഡൽ അമർത്തിപ്പിടിച്ച് ഡ്രൈവ് ചെയ്യുന്നതാണ് കോസ്റ്റിംഗ്. ഇത് സുരക്ഷിതമല്ലെന്ന് മാത്രമല്ല, ഇന്ധനം ലഭിക്കാനും ഇതിലൂടെ കഴിയില്ലെന്ന് ഔട്ടോമൊബൈൽ അസോസിയേഷൻ പറയുന്നു.

ക്രൂയിസ് കൺട്രോൾ ഇന്ധനം ലാഭിക്കുമോ?

ആക്സിലറേറ്റർ പെഡൽ ഉപയോഗിക്കാതെ തന്നെ കാറിനെ സ്ഥിരമായ വേഗതയിൽ നിലനിർത്തുന്ന ഒരു ഉപകരണമാണിത്. അനാവശ്യമായ ആക്സിലറേഷനും ബ്രേക്കിംഗും ഒഴിവാക്കുന്നതിനാൽ, ഇന്ധനം ലാഭിക്കുന്നതിനുള്ള ഒരു മാർഗമായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ മോട്ടോർവേ ഡ്രൈവിംഗിന്റെ കാര്യത്തിൽ മാത്രമേ ഇത് ശരിയാകൂ. കയറ്റങ്ങൾ ഉള്ള റോഡിൽ ഈ സംവിധാനത്തിലൂടെ വാഹനം ഓടിച്ചാൽ ഇന്ധന ഉപഭോഗം വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.