ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വില്ലെൻഹാളിലെ ഫാക്ടറിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. ആ സമയം അൻപതിലധികം തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് വില്ലൻഹാൾ ഏരിയയിലെ നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. അപകടത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ചു ആകാശത്തേക്ക് വലിയ തീയും പുകയും ആൺ ഉയരുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വില്ലൻഹാൾ ഏരിയയിലെ ഹൈ റോഡ്, സ്‌ട്രെയിറ്റ് റോഡ്, ആഷ്‌മോർ ലേക്ക് വേ എന്നിവിടങ്ങളിൽ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണെന്നും, പ്രദേശവാസികൾ വീടിന്റെ ജനലും കതകുകളും അടച്ചിടണമെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ സർവീസ് ട്വീറ്റ് ചെയ്തു. അതേസമയം രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രവർത്തനം ഊർജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കെട്ടിടത്തിന്റെ 60 % ത്തിലധികം പൂർണമായും കത്തി നശിച്ചിട്ടുണ്ട് . 3,251 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഏഴ് സെക്ടറുകളിൽ അഞ്ചെണ്ണത്തിനാണ് തീപിടുത്തമുണ്ടായത്. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ സൈറ്റിൽ ജോലി ചെയ്തിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. നിലവിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്