ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ഇന്ത്യയിൽ അതിതീവ്ര കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നും ഇന്ന് ഡൽഹി എയർപോർട്ടിൽ എത്തിയ യാത്രക്കാർ പ്രതിസന്ധിയിൽ. അ​തി​തീ​വ്ര കോവി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ഇ​ന്ത്യ -​യു​കെ വി​മാ​ന സ​ർ​വീ​സ് ര​ണ്ടാ​ഴ്ച​ക്ക് ശേ​ഷം ഇ​ന്ന് ഭാ​ഗി​ക​മാ​യി പുനരാരംഭിച്ചിരുന്നു. ല​ണ്ട​നി​ൽ നി​ന്ന് 246 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​നം ഇന്ന് രാവിലെ ഡൽഹിയിലെത്തി. യു​.കെ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ഏ​ഴു ദി​വ​സം സർക്കാർ ക്വാറന്റീനിൽ കഴിയണമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഇതേതുടർന്നാണ് നാട്ടിലേക്ക് തിരിച്ച മലയാളികൾ ഉൾപ്പെടെയുള്ളവർ എയർപോർട്ടിൽ കുടുങ്ങികിടക്കുന്നത്.

യു.കെയിൽ നിന്നെത്തുന്നവരുടെ ക്വാറന്‍റീൻ മാനദണ്ഡങ്ങൾ കർശനമാക്കിയ ഡൽഹി സർക്കാരിൻെറ നടപടിക്കെതിരെ യാത്രക്കാർ പ്രതിഷേധത്തിലാണ്. ബ്രിട്ടനിൽ നിന്നെത്തുന്ന യാത്രികരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയരാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. കോവി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യാ​ലും സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണമെന്നും തു​ട​ർന്ന് ഏ​ഴു ദിവ​സം ഹോം ​ഐ​സോ​ലേ​ഷ​നിൽ കഴിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലണ്ടനിൽ നിന്നുള്ള ​വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ​വ​രും 72 മ​ണി​ക്കൂ​റി​ന​കം ആ​ർ​.ടി പി​.സി​.ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യി​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യുമുണ്ട്. ജ​നു​വ​രി 23 വ​രെ ആ​ഴ്ച​യി​ൽ 23 വി​മാ​ന​ങ്ങ​ളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നുപിടിക്കുന്നതിനാൽ പല രാജ്യങ്ങളും അവരുടെ യാത്രാ മാർഗനിർദേശങ്ങൾ കർശനമാക്കുകയാണ്. എന്നാൽ പെട്ടെന്നുള്ള നടപടി മൂലം യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. അതേസമയം അമേരിക്ക, ബ്രിട്ടൺ എന്നിവിടങ്ങളിൽനിന്നുള്ള കോവിഡ് വാക്സിനുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി. ഇരു രാജ്യങ്ങളെയും താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്നുള്ള ഒരു വാക്സിനും ഇറാനിൽ വിതരണം ചെയ്യരുതെന്ന് റവല്യൂഷണറി ഗാർഡ് ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.