ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓക്സ്ഫോർഡ്ഷയറിലെ ഒരു ക്വാറിയിൽ നിന്ന് 200 ഓളം ദിനോസറുകളുടെ കാൽപ്പാടുകൾ കണ്ടെത്തി. ഈ കാല്പാടുകൾക്ക് 166 ദശലക്ഷം വർഷം പഴക്കമുള്ളതായി ഗവേഷകർ പറയുന്നു. ചുണ്ണാമ്പുകല്ല് ക്വാറിയിലെ “അസാധാരണ ബമ്പുകൾ” ഒരു തൊഴിലാളി ശ്രദ്ധിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ദേവർസ് ഫാം ക്വാറിയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ച ദിനോസറുകളുടെ കാല്പാടുകൾ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

150 മീറ്റർ നീളമുള്ള തുടർച്ചയായ ട്രാക്ക് ഉൾപ്പെടെ, ദിനോസർ കാൽപ്പാടുകളുടെ അഞ്ച് ട്രാക്കുകൾ ഗവേഷകർ കണ്ടെത്തി. നാല് സെറ്റ് ട്രാക്കുകളിൽ കണ്ടെത്തിയിരിക്കുന്നത് 18 മീറ്റർ വരെ നീളമുള്ള സസ്യഭുക്കായ സെറ്റിയോസോറസ് പോലുള്ള ദിനോസറുകളുടേതാണ് എന്നാണ് ഗവേഷകർ പറയുന്നത്. ട്രിപ്പിൾ-ക്ലോ പ്രിൻ്റുകളുള്ള മാംസഭോജിയായ ദിനോസറായ മെഗലോസോറസിലിൻെറ കാൽപാടുകളും ഒരു ട്രാക്കിൽ കാണാം.

ദിനോസറുകൾ എങ്ങനെ നടന്നു, അവയുടെ വേഗത, വലിപ്പം എന്നിവയെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകാൻ ദിനോസർ ട്രാക്കുകൾക്ക് കഴിയും. ഓക്‌സ്‌ഫോർഡിലെയും ബർമിംഗ്‌ഹാമിലെയും സർവ്വകലാശാലകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഉത്ഖനനത്തിൽ ഒരാഴ്ച നീണ്ട പരിശ്രമത്തിൽ 100-ലധികം പേരാണ് പങ്കെടുത്തത്. ഗവേഷകർ ഏകദേശം 200 കാൽപ്പാടുകൾ കണ്ടെത്തുകയും ഏകദേശം 20,000 ഫോട്ടോഗ്രാഫുകൾ പകർത്തുകയും ചെയ്തു. കൂടുതൽ വിശകലനത്തിനായി ഏരിയൽ ഡ്രോൺ ഫോട്ടോഗ്രാഫി ഉപയോഗിച്ച് സൈറ്റിൻ്റെ വിശദമായ 3D മോഡലുകളും ഗവേഷകർ സൃഷ്ടിച്ചു.