വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 47കാരനായ ബ്രയാന്‍ വാല്‍ഷ് ആണ് ഭാര്യ അന്നയെ (39) ക്രൂരമായി കൊലപ്പെടുത്തിയത്.
മൂന്ന് കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ. കൊലപാതക കുറ്റം ചുമത്തി ജനുവരി 18ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലിലടക്കുന്നതിനും ഫെബ്രുവരി 9ന് വീണ്ടും ഹാജരാക്കാനും കോടതി ഉത്തരവിട്ടു. വിവാഹമോചനത്തേക്കാള്‍ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് ഇയാള്‍ വിശ്വസിച്ചു. ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ല എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ വിവരം.
ജനുവരി 4 മുതല്‍ അന്ന ജോലിക്ക് എത്താതിരുന്നതിനാല്‍ സ്ഥാപന ഉടമ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകള്‍ പറഞ്ഞു ബ്രയാന്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ജനുവരി 8ന് ഇയാളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു അറസ്റ്റിനുള്ള കാരണം.
പിന്നീടുള്ള അന്വേഷണത്തില്‍ സമീപത്തുള്ള ക്യാമറകളില്‍ ബ്രായന്‍ മാലിന്യം ഇടുന്നതിനു സമീപം നില്‍ക്കുന്നത് കണ്ടെത്തി. ഇവരുടെ താമസസ്ഥലത്തു നിന്നും രക്തകറയും ഒടിഞ്ഞ കത്തിയും കണ്ടെത്തി. കൂടാതെ, ദിവസങ്ങള്‍ പിന്നിട്ടതോടെ മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ അന്നയുടെ ഫോണ്‍, വാക്‌സിനേഷന്‍ കാര്‍ഡ്, ബൂട്ട്, പേഴ്‌സ് എന്നിവയും കണ്ടെത്തുകയായിരുന്നു.
Leave a Reply