തിരുവനന്തപുരം വലിയമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. മീന്‍ കറിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരകൊലപാതകത്തിന് ഇടയാക്കിയത്. ഒളിവില്‍ പോയ ഭര്‍ത്താവിനായി അന്വേഷണം തുടങ്ങി

നെടുമങ്ങാടിന് സമീപം മന്നൂര്‍ക്കോണം മനുവിലാസത്തില്‍ മേഴ്സിയെന്ന അമ്പത് കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് മേഴ്സിയെ ഭര്‍ത്താവ് സുന്ദരേശന്‍ ആക്രമിച്ചത്. അന്ന് മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അവര്‍ ഇന്ന് രാവിലെ മരിച്ചു. മീന്‍ കറിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലെത്തിയത്. രാത്രിയില്‍ മീനും വാങ്ങി വീട്ടിലെത്തിയ സുന്ദരേശന്‍ ഉടന്‍ തന്നെ കറിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അത് എതിര്‍ത്തതോടെ തര്‍ക്കവും വഴക്കുമായി. അതിന് ശേഷം വീടിന് പുറത്തേക്ക് പോയി മദ്യപിച്ച ശേഷം തിരിച്ചെത്തിയ സുന്ദരേശന്‍ കത്തികൊണ്ട് വെട്ടുകയും തലക്കടിച്ച് വീഴ്ത്തുകയും ചെയ്തു. ബോധം പോയതോടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീയിട്ടു. പൊള്ളലേറ്റതോടെ ഉണര്‍ന്ന മേഴ്സി ഓടിരക്ഷപെടാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ കണ്ടത്. അവര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചു. ഇതിനിടെ സുന്ദരേശന്‍ ഒളിവില്‍ പോയി. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.