ഹൈദരാബാദില്‍ മലയാളി യുവാവിനെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശി അരുണ്‍ പി. ജോര്‍ജാണ് (37) കൊല്ലപ്പെട്ടത്. സെക്കന്തരാബാദിനടുത്ത് രാംനഗറിലാണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അരുണിന്റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കണ്ടത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യകമ്പനിയുടെ ഹൈദരാബാദ് ശാഖാമാനേജര്‍ ആണ് അരുണ്‍. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.                                  തൊടുപുഴ പന്നൂര്‍ പറനിലയം വീട്ടില്‍ ജോര്‍ജിന്റെയും എല്‍സമ്മയുടെയും മകനാണ്. ശനിയാഴ്ച ഉച്ചയ്ക്ക് വിമാനമാര്‍ഗം അരുണ്‍ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. വൈകീട്ടും എത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സുഹൃത്തുക്കളോട് അന്വേഷിക്കാന്‍ പറഞ്ഞപ്പോഴാണ് ഹൈദരാബാദിലെ വീട് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. ബന്ധുക്കളുടെ നിര്‍ദേശപ്രകാരം സുഹൃത്തുക്കള്‍ വീട്ടുടമയുടെ സാന്നിധ്യത്തില്‍ പൂട്ടുതകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കുളിമുറിയില്‍ തലയ്ക്കും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് അരുണ്‍ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടിലെ അലമാര തുറന്നനിലയിലായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് കൊലപാതകം നടന്നിരിക്കാനാണ് സാധ്യതയെന്ന് മുഷീറാബാദ് പൊലീസ് പറഞ്ഞു. വീടിന് എതിര്‍വശത്തുള്ള സിസിടിവിയില്‍ ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഇയാള്‍ അരുണിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും ശനിയാഴ്ച പുലര്‍ച്ചെ മടങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വഷണം പുരോഗമിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ