താന്‍ ഹിന്ദു വിരുദ്ധനല്ലെന്ന് പ്രമുഖ തമിഴ് നടന്‍ കമല്‍ ഹാസന്‍. ഒരു തമിഴ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യ വ്യക്തമാക്കിയത്. താന്‍ ഹിന്ദു വിരുദ്ധനായിരുന്നെങ്കില്‍ മകളെ ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കാന്‍ അനുവദിക്കുമായിരുന്നോയെന്നും അഭിമുഖത്തില്‍ കമല്‍ ഹാസന്‍ ചോദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്ക് ഇതര മതങ്ങളോടോ മനുഷ്യരോടോ വിരോധമില്ലെന്നമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ഹിന്ദു വിരുദ്ധനാണെന്നും പക്ഷപാതപരമായാണു പെരുമാറുന്നതെന്നതുമായ തരത്തില്‍ പ്രചരണം നടക്കുന്നതായും കമല്‍ ഹാസന്‍ ആരോപിച്ചു. കഴിഞ്ഞ നവംബറില്‍ ഹിന്ദു തീവ്രവാദികള്‍ ഉണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വിവിധ സഘ് പരിവാര്‍ സംഘടനകള്‍ കമല്‍ ഹാസനെതിരെ കോടതിയെ സമീപിച്ചിരുന്നു.