യൂറോമില്യണ്‍സ് ജാക്ക്‌പോട്ടില്‍ 71 മില്യന്‍ പൗണ്ട് നേടിയയാളുടെ വിവരങ്ങള്‍ പുറത്ത്. ഹെറെഫോര്‍ഡ് സ്വദേശിയായ എയ്ഡ് ഗുഡ്‌ചൈല്‍ഡ് എന്നയാള്‍ക്കാണ് 71,057,439 പൗണ്ടിന്റെ ജാക്ക്‌പോട്ട് ലഭിച്ചതെന്ന് നാഷണല്‍ ലോട്ടറി ഓപ്പറേറ്ററായ കാമെലോട്ട് അറിയിച്ചു. യുകെയിലെ ജാക്ക്‌പോട്ടുകളില്‍ 15-ാമത്തെ ഏറ്റവും വലിയ തുകയാണ് ഇത്. 58കാരനായ ഗുഡ്‌ചൈല്‍ഡ് ഒരു ഫാക്ടറി തൊഴിലാളിയാണ്. ജാക്ക്‌പോട്ട് അടിച്ചാലും ജീവിതം മാറില്ലെന്ന് പറയുന്നവരില്‍പ്പെട്ടയാളല്ല താനെന്നായിരുന്നു ഇതേക്കുറിച്ച് ഗുഡ്‌ചൈല്‍ഡിന്റെ പ്രതികരണം. ഇനി മേലില്‍ തനിക്ക് ഷിഫ്റ്റ് വര്‍ക്കുകള്‍ ഇല്ലെന്നും ഗുഡ്‌ചൈല്‍ഡ് പറഞ്ഞു. ഇനി യാത്ര ചെയ്യണം. നല്ലൊരു വീട് വാങ്ങണം മുന്‍നിര സ്‌പോര്‍ട്ടിംഗ് ഈവന്റുകളില്‍ പങ്കെടുക്കണം, അതിനെല്ലാം അപ്പുറം ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കള്‍ക്ക് ഒറ്റ പുത്രനാണ് താന്‍. അതുകൊണ്ടുതന്നെ അവര്‍ തനിക്കു വേണ്ടി എന്നും ഒപ്പം നിന്നിട്ടുണ്ട്. എല്ലാ മാതാപിതാക്കളെയും പോലെ തന്റെ കടങ്ങളെക്കുറിച്ച് അവര്‍ വേവലാതി പൂണ്ടു. ബില്ലുകളില്‍ ആശങ്കപ്പെട്ടു. എത്രകാലം തനിക്ക് ജോലി ചെയ്യാനാകുമെന്ന് വ്യസനിച്ചു. എനിക്കുവേണ്ടി സമ്പാദ്യം സൂക്ഷിക്കേണ്ടതില്ലെന്ന് ഇനി അവരോട് തനിക്കു പറയാനാകും. തനിക്കു ലഭിക്കാനുള്ള സ്വത്ത് അവര്‍ക്ക് അനുഭവിക്കാം. താനും കസിന്‍സും മിക്കവാറും ഒത്തുചേരാറുണ്ട്. അവരോട് ഇക്കാര്യം പറയുമ്പോള്‍ താന്‍ വികാരാധീനനായേക്കുമെന്നും അദ്ദേഹം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ചയിലെ യൂറോമില്യന്‍ നമ്പറുകള്‍ 03, 15, 24, 42, 46 എന്നിവയായിരുന്നു. 09, 12 എന്നിവയായിരുന്നു ലക്കി സ്റ്റാര്‍ നമ്പറുകള്‍. ചൊവ്വാഴ്ചയിലെ നറുക്കെടുപ്പില്‍ ഒരു 14 മില്യന്റെ ജാക്ക്‌പോട്ട് ഉണ്ടെന്നാണ് കരുതുന്നത്. യുകെയിലെ യൂറോമില്യന്‍ പ്ലേയര്‍മാര്‍ക്ക് 2019 ഭാഗ്യ വര്‍ഷമാകുമെന്ന് സീനിയര്‍ വിന്നേഴ്‌സ് അഡൈ്വസര്‍ ആന്‍ഡി കാര്‍ട്ടര്‍ പറഞ്ഞിരുന്നു.