തന്റെ മരണം ഫേസ്ബുക്കിലൂടെ അറിയിച്ച് ഭാര്യവീട്ടിൽ തൂങ്ങിമരിച്ച ഇടയാര്‍ ഹരി സ്വന്തം മരണം കൊണ്ട് ഒരുകുടുംബത്തെ മുഴുവൻ പ്രതികൂട്ടിൽ നിർത്തുകയായിരുന്നോ? ഉറ്റവരും ഉടയവരും ഒരുപോലെ പറയുന്നു മരണപ്പെട്ട ഹരിയുടെ കണ്ണ് ആശാറാണിയുടെ സ്വത്തുക്കളിലായിരുന്നുവെന്ന്. ഭാര്യയ്ക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കിയാണ് ഇടയാർ ഹരി മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്ക് ഇട്ടത്. ആശാറാണിയുടെ രണ്ടാം വിവാഹമായിരുന്നു ചാലയില്‍ ചുമട്ടു തൊഴിലാളിയായ ഇടയാര്‍ ഹരിശ്രീയില്‍ വിജയന്റെയും വസന്തയുടെയും രണ്ടു മക്കളില്‍ മൂത്ത മകനായ ഹരിയുമായി ഒന്നരവർഷം മുമ്പ് നടന്നത്. ഫേസ്ബുക്ക് പോസ്റ്റുകളിൽ എല്ലാം തന്നെ ഭാര്യയുടെ കൊടിയപീഡനമാണ് ഹരി ചർച്ചാവിഷയങ്ങൾക്കായി പോസ്റ്റ് ചെയ്തിരുന്നത്.

ആ വീഡിയോ എടുത്തതിന് ശേഷം അന്ന് ഞാന്‍ തറയില്‍ കിടന്നു ഉറങ്ങുകയായിരുന്നു. ഉറങ്ങുമ്പോള്‍ എന്റെ ഉള്ളം കാലില്‍ ബെല്‍റ്റ് വെച്ച് അടിച്ചു. ആരും കാണാത്ത ഭാഗങ്ങളിലാണ് ഹരി എന്നെ മര്‍ദ്ദിക്കാറ്..  ഞാന്‍ ചാടി എഴുന്നേറ്റു… ഇനി കണ്ണടഞ്ഞു പോയാല്‍ ഇനിയും നിനക്ക് ഇതുപോലെ കിട്ടുമെന്ന് ഹരി എന്നോട് പറഞ്ഞു… എനിക്ക് ഉറക്കം വരുന്നുവെന്ന് പറഞ്ഞപ്പോഴും ഹരി എന്നെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ അറിയാതെ രണ്ട് മൂന്ന് വട്ടം കണ്ണടഞ്ഞു പോയപ്പോഴും ഹരി എന്നെ തല്ലി.. പിന്നീട് ഞാന്‍ കെഞ്ചി ചോദിച്ചു ഒന്ന് കിടന്നോട്ടെ എന്ന്… തുടര്‍ന്ന് ഹരി എന്നെ കിടക്കാന്‍ അനുവദിച്ചെങ്കിലും നീ കിടക്കുന്നതു കൊള്ളാം നീ കണ്ണടച്ചാല്‍ നിനക്ക് അടി ഉറപ്പാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കിടന്നു.. കുറെ കഴിഞ്ഞു കണ്ണടഞ്ഞപ്പോള്‍ ചീപ്പ് എടുത്ത് ഉള്ളം കാലിലിട്ട് പോറിച്ചായിരുന്നു. പിന്നെ ഞാന്‍ കാലെടുത്ത് മാറ്റിവെച്ചപ്പോള്‍ ചൂല്‍ കൊണ്ട് അടിച്ചു. അങ്ങനെ എന്നെ നല്ലത് പോലെ ഉപ്രദ്രവിച്ചു.എന്നാല്‍ എന്റെ കയ്യില്‍ ഇതിനൊന്നും തെളിവില്ല. ഞാന്‍ ഇതൊന്നും പരസ്യമാക്കണമെന്ന് വിചാരിച്ചിട്ടില്ല.

പലരും എന്റെ കയ്യില്‍ ഈ കടിച്ച പാടുകളൊക്കെ കാണുമ്പോള്‍ എന്നോട് ചോദിക്കുമായിരുന്നു എന്താണ് ഇതെന്ന്? ഞാന്‍ പറയും അലമാര കയറി ഇടിച്ചതാണ് മേശ കയറി ഇടിച്ചതാണെന്നൊക്കെ… ഇതുപോലെ വീഡിയോ എടുത്ത് വെച്ച് തരാനുള്ള തെളിവുകളൊന്നും എന്റെ കയ്യിലില്ല. ഹരി എന്നെ ഒരുപാട് ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്… അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന ആരോപണം ഹരി ഉന്നയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആശയുടെ പ്രതികരണം ഇങ്ങനെ… ഞാന്‍ കൂടുതലും ചീത്ത പേര് കേട്ടിട്ടുളളത് ഹരിയുടെ പേരിലാണ്.. എന്റെ ജോലി സ്ഥലത്തെ ഒരു പയ്യനെ കുറിച്ചാണ് ഹരി പറയുന്നത്. എന്റെ അനിയന്റെ പ്രായം മാത്രമാണ് അവനുള്ളത്.  ഹരി പറയുന്നത് പോലെ ഇത്രയും നാളുകള്‍ക്കിടയില്‍ ഒരു ദിവസം പോലും ഞങ്ങളുടെ വീടിന്റെ അകത്ത് കയറിട്ടുപോലുമില്ല…. ഞാന്‍ ആരെയും വീടിന്റെ അകത്ത് ഒളിപ്പിച്ചിട്ടുമില്ല.  കാട്ടില്‍ നിന്ന് സംസാരിച്ചു എന്ന് പറയുന്നതൊക്കെ വെറും തെറ്റായ ഒരു കാര്യങ്ങളാണ്… പിന്നെ കോട്ടപ്പുറത്തു താമസിക്കുന്ന ഒരു ഷിജുവിനെ കുറിച്ച് പറഞ്ഞു. ആ പുള്ളിയെ കണ്ടാല്‍ അറിയാമായിരിക്കും എന്നാല്‍ ആരാണ് എന്ന് മനസിലാവുന്നില്ല… ഞാന്‍ ആര്‍ കെ ഹോസ്പിറ്റലില്‍ ട്രെയിനീ ആയിട്ടിരിക്കെ എന്റെ പേരില്‍ വണ്ടി എടുത്തിരുന്നു. സി സി മുടങ്ങി എന്ന് പറഞ്ഞു രണ്ടു പേര്‍ കളക്ഷന്‍ മുടങ്ങിയതിനെ കുറിച്ച് അന്വേഷിക്കാനായി എന്റെ അഡ്രസ്സ് തിരക്കി വന്നിരുന്നു. അന്ന് അവരോട് സംസാരിച്ചതിന് ഹരി എന്നെയും, അവരെയും ചേര്‍ത്ത് ഒരുപാട് അസഭ്യ വാക്കുകള്‍ പറഞ്ഞു .

അന്ന് അതിന്റെ പേരില്‍ ഞാന്‍ മരിക്കണമെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഹരി അന്നേരത്തെ ദേഷ്യത്തിന്റെ പേരില്‍ പറഞ്ഞതാണെന്ന് പറഞ്ഞു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ സംശയത്തിന്റെ കണ്ണോട് കൂടിയാണ് ഹരി എന്നെ നോക്കുന്നത് . സത്യം പറയുകയാണെങ്കില്‍ എന്റെ അനിയത്തിയുടെ ഭര്‍ത്താവിനെ വെച്ച് പോലും എന്നോട് സംശയം പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയില്ലായിരുന്നു ഇത്രേം സംശയം ഹരിക്ക് എന്നോട് ഉണ്ടായിരുന്നെന്ന്…  ഹരിയെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നതുപോലും ഹരിയുടെ പേരില്‍ കേട്ട ചീത്ത പേരിന്റെ അടിസ്ഥാനത്തിലാണ്. അല്ലെങ്കില്‍ ഇങ്ങനെ പതിനാലു വര്‍ഷം സ്‌നേഹിച്ച് വിവാഹം കഴിക്കേണ്ടതില്ലെന്ന് ആശ പറയുന്നു. ഹരിക്ക് വേണ്ടിയാണ് ഈ പതിനാല് വര്‍ഷവും പേര് ദോഷം കേട്ടതും എന്റെ ബന്ധുക്കള്‍ എന്നോട് പിണങ്ങിയതും  ആശാ വ്യക്തമാക്കി.

ഭാര്യയുടെയും, ഭാര്യാ സഹോദരിയുടെയും വഴിവിട്ട ബന്ധങ്ങൾ താൻ ചോദ്യം ചെയ്തതാണ് തന്നെ ക്രൂരമായി മർദ്ദിക്കുന്നതിന് കാരണമായതെന്ന് ഹരി വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ കേരളത്തെ ഞെട്ടിച്ച ഈ വാർത്തയുടെ സത്യാവസ്ഥയറിയാൻ എത്തിയ മലയാളിവർത്തയുടെ പ്രതിനിധിയോട് പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഭാര്യാസഹോദരി ആര്യ പറഞ്ഞത് താൻ ആത്മഹത്യയുടെ വക്കിലാണെന്നും, തന്റെ ചേച്ചിയെ തകർക്കുമെന്ന് ഹരി വെല്ലുവിളിച്ചിരുന്നുവെന്നുമാണ്.

അത് എന്റെ ഫേസ്ബുക് അക്കൗണ്ട് തന്നെയായിരുന്നു. എന്റെ പഴയ ഫേസ്ബുക്ക് ഐഡി ഹരിയാണ് ഹാക്ക് ചെയ്ത് എന്റെ സുഹൃത്തുക്കൾക്ക് വൃത്തിക്കെട്ട മെസ്സേജുകളും, ഫോട്ടോകളും അയച്ചത്. കരഞ്ഞുകൊണ്ട് ആര്യ വീണ്ടും ആവർത്തിച്ചു അത് ഞാൻ അല്ല, ഞാൻ അങ്ങനെ നടക്കുന്ന വൃത്തികെട്ട ഒരുപെണ്ണല്ല! ആരുമത് വിശ്വസിക്കരുത്. എന്റെ ചേച്ചിയെ തകർക്കുമെന്ന് അയാള് വെല്ലുവിളിച്ചിരുന്നു… പൊട്ടിക്കരഞ്ഞ് ആശാ പറയുന്നതിനിടെ അയൽവാസികൾ ആശയെ ചേർത്തുപിടിച്ച് പറയുന്നു ഇത് അമ്മയില്ലാത്ത കുഞ്ഞുങ്ങളാണ്… ഈ കുഞ്ഞു അങ്ങനെയുള്ള ഒരുപെൺകുട്ടിയല്ല, അന്ന് സാരിയെടുത്ത് തൂങ്ങാൻ ശ്രമിച്ച ഇവളെ രക്ഷിച്ചത് അയൽവാസികളായ ഞങ്ങളായിരുന്നു… അപ്പോഴും വിതുമ്പലടക്കാനാകാതെ ആര്യ പറഞ്ഞകൊണ്ടേ ഇരുന്നു… ഞാൻ അല്ല അത് ചെയ്തത്, ഞാൻ അങ്ങനെ നടക്കുന്ന പെണ്ണല്ല…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ ഭാര്യയുടേതെന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അവളുടേതല്ലെന്ന് തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവും പ്രതികരിക്കുന്നു. ഇത് അവളോട് വൈരാഗ്യമുള്ള ആരോ ആണ് ചെയ്തതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവ് പറയുന്നു. ആശാറാണിയുടെ ആദ്യ വിവാഹ ബന്ധം തകരാൻ കാരണം ഹരിയാണെന്ന് കുടുംബം മുഴുവൻ ആവർത്തിക്കുന്നു. ഒടുവിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആശയെ വിവാഹം ചെയ്തതെന്ന് ആശയുടെ പിതാവ് വെളിപ്പെടുത്തുന്നു. 2017 മെയ് 21ന് ആയിരുന്നു രണ്ടാം വിവാഹം കഴിപ്പിച്ച് വിട്ടത്. മൂന്നുമാസം കൊണ്ടുതന്നെ അവർക്ക് കൊടുത്തതെല്ലാം ഹരി തോലച്ചുവെന്ന് ഭാര്യാപിതാവ് കുറ്റപ്പെടുത്തുന്നു.

കുടുംബക്കാരുടെ എതിർപ്പുകളെല്ലാം അവഗണിച്ചായിരുന്നു ഈ വിവാഹം നടന്നത്. പിന്നീട് ആശയെക്കൊണ്ട് ഒപ്പിടിപ്പിച്ച് അഞ്ചുലക്ഷം രൂപയോളം രണ്ടു ബാങ്കുകളിൽ നിന്നായി എടുപ്പിച്ചെന്ന് അദ്ദേഹം പറയുന്നു. കൊടുത്ത സ്വർണവും പണവും തീർന്നതുമുതൽ ഇവര്ത്തമ്മിൽ പ്രശ്നങ്ങളായിരുന്നു. കരഞ്ഞുകൊണ്ട് കിടക്കുന്ന മകളെയാണ് താൻ പലപ്പോഴും കാണാറുള്ളതെന്ന് ആ അച്ഛൻ പറയുന്നു. അവര്ത്തമ്മിൽ സന്തോഷത്തോടെ ഒരു ജീവിതം ഉണ്ടാകട്ടെയെന്ന് കരുതി താൻ ഇതുവരെ ഒരുകേസും അവന്റെ പേരിൽ കൊടുത്തിട്ടില്ലെന്ന് ഭതൃപിതാവ് വ്യക്തമാക്കുന്നു. ഹരി മൂന്നുനാല് കേസുകളിലെ പ്രതിയായിരുന്നുവെന്നും ആശയെ വെട്ടികൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ആശയുടെ പിതാവ് പറയുന്നു.പലപ്പോഴും ഹരി ആത്മഹത്യാപ്രവണതകൾ കാണിച്ചിരുന്നു, ഒരിക്കൽ ഇട്ടിരുന്ന മുണ്ടും ഷർട്ടും ഊരിവച്ച് ഹരിതന്നെ താൻ കടലിൽ മരിച്ചുവെന്ന് പ്രചരിപ്പിച്ചു, ഇതിന്റെ പേരിൽ കേസുമായി. ഇതോടെ ഈ ബന്ധം വേണ്ടെന്ന് നമ്മൾ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യമൊക്കെ ഹരിയുടെ സ്വഭാവം നല്ലതാണെന്ന് തന്നെയായിരുന്നു താനും വിശ്വസിച്ചിരുന്നത്. പിന്നീട് അർദ്ധരാത്രി രണ്ടരയ്ക്ക് സഹോദരിയുടെ മുറിയിൽ ഒളിഞ്ഞുനിന്നത് നേരിട്ട് കണ്ട തനിക്ക് സ്വന്തമായിട്ട് തോന്നി എന്നെ ഹരിക്ക് വേണ്ടെന്നും,സഹോദരിയോട്‌ ഹരി അടുക്കുകയാണോ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നതായി ആശാറാണി വെളിപ്പെടുത്തുന്നു. രണ്ടുമൂന്ന് തവണ പോലീസ് താക്കീത് ത് ചെയ്തുവിട്ട ഹരി പിന്നെയും തന്നെ ശല്യപ്പെടുത്താൻ വന്നിരുന്നുവെന്നും, തന്നെ മർദ്ദിച്ച ശേഷം ഫോണെടുത്ത് കാണിച്ചിട്ട് ഒരുമിച്ച് ജീവിക്കാൻ തയ്യാറായില്ലെങ്കിൽ അനിയത്തിയുടെ ഫേസ്ബുക്കിലൂടെ അവളെ മോശമായി ചിത്രീകരിക്കുമെന്നും, എന്റെ വീട്ടിൽ ടാർപ്പാളം കെട്ടുന്നതിനു മുമ്പേ നിന്റെ അനുജത്തിയുടെ മരണം ഉണ്ടാകുമെന്നും ഹരി പറഞ്ഞതായും, ആശാറാണി വെളിപ്പെടുത്തുന്നു.

ഹരി മരിക്കുന്നതിന് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ ആരാഞ്ഞപ്പോൾ ആശയുടെ വാക്കുകൾ ഇങ്ങനെ.. ആ വീഡിയോ എടുക്കുന്നതിനു മുമ്പ് ഹരി തന്നെ ഒരുപാട് മർദ്ദിച്ചിരുന്നു. ഉറങ്ങിക്കിടന്ന തന്നെ ഉള്ളം കാലിൽ ബെൽറ്റിട്ട് കെട്ടി മർദ്ദിച്ചെന്നും, ഉറങ്ങിയാൽ അടിക്കുമെന്ന് ഹരി ഭീഷണിപ്പെടുത്തിയെന്നും ആര്യ പറയുന്നു. വീട്ടിൽ ആരെങ്കിലും വന്നാൽ സംശയത്തോടെയാണ് ഹരി പെരുമാറിയതെന്നും, ക്രൂരമായി തല്ലിയിരുന്നെന്നും ആശാറാണി പറയുന്നു. അതൊന്നും കാണിക്കാൻ തന്റെ കയിൽ തെളിവുകളില്ല… പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതുപോലെ വിഡിയോകൾ എടുത്തു സൂക്ഷിക്കാറുണ്ടായിരുന്നു. അപ്പോഴും ഹരി പറയും നിനക്കും നിന്റെ സഹോദരിക്കും അച്ഛനും ഒരു പണി തരുമെന്ന്. ഇതിനുവേണ്ടിയായിരുന്നു ഹരി അതൊക്കെ സൂക്ഷിച്ചതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ആശ പറയുന്നു.

ഹരിയുടെ ആത്മഹത്യ എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും ദുരൂഹമാണ്. ഓട്ടോഡ്രൈവറായ ഇടയാറുകാരൻ ഹരി കഴിഞ്ഞ ദിവസം രാവിലെയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യ വീട്ടില്‍ എത്തിയായിരുന്നു ഹരി ആത്മഹത്യ ചെയ്തത്. ഹരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഹരിയുടെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെയും വിഷമങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാനിടയാക്കിയത്.

ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ മറ്റു സമൂഹ മാധ്യമങ്ങളിലും ചർച്ചയാവുകയാണ്. ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിയ്ക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ വീഡിയോ, ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നും വീഡിയോയില്‍ ഹരി പറയുന്നുണ്ട്. രണ്ടു ദിവസം മുൻപ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടു ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും ഹരി ഈ കടുംകൈ ചെയ്യുമെന്ന് ഹരിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കരുതിയിരുന്നില്ല.