ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ തോപ്രാംകുടി അസീസി സന്തോഷ് ഭവന് (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്ക് 1570 പൗണ്ട് ലഭിച്ചു. നാട്ടിലെ പാവപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി ഞങ്ങള്‍ നടത്തുന്ന ഈ എളിയ പ്രവര്‍ത്തനത്തെ നിരന്തരം സഹായിക്കുന്ന നിങ്ങളോരുത്തരോടും ഇടുക്കി ചാരിറ്റി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു..

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോകുന്ന 2017 അഭിമാനകരമായ വര്‍ഷമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 5200 പൗണ്ട് നല്‍കി നാട്ടിലെ കഷ്ടത അനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട്. തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും കിഡ്‌നി രോഗ ബാധിതനായിരുന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും 1025 പൗണ്ട് വീതം നല്‍കി സഹായിച്ചു. അതുപോലെ മുളകുവള്ളി ബോയ്‌സ്‌കോ എന്ന കുട്ടികളുടെ സ്ഥാപനത്തിന് 1200 പൗണ്ടും കൂടാതെ ടിവിയും പ്രിന്ററും വാങ്ങി നല്‍കി. ഇപ്പോള്‍ തോപ്രംകുടിയിലെ അസീസി സന്തോഷ് ഭവനിനു (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1570 പൗണ്ട് എന്നിങ്ങനെയാണ് സഹായങ്ങള്‍ നല്‍കിയത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വര്‍ഷം യുകെയിലെ വളരെ പ്രസിദ്ധമായ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ഇടുക്കി ചാരിറ്റിയുടെ സത്യസന്ധവും സുതാര്യവുമായ പ്രവര്‍ത്തനത്തിന് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുകയുണ്ടായി. പുലിമുരുകന്റെ ഡയറക്ടര്‍ വൈശാഖാണ് അവര്‍ഡ് സമ്മാനിച്ചത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചു വളര്‍ന്നു വന്ന ഒരു കൂട്ടം ആളുകളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ, സ്ഥലകാല വ്യത്യാസങ്ങളില്ല. എല്ലാവരെയും മനുഷ്യരായി കണ്ട് സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 2004ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട് ശേഖരിച്ച് കേരള മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.

കഴിഞ്ഞ വര്‍ഷം നാട്ടില്‍പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടിസ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് തോപ്രാംകുടി അസീസി സന്തോഷ് ഭവന്‍ സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ യുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുകയായിരുന്നു. ഈ മാസം അവസാനം നാട്ടില്‍പോകുന്ന മാര്‍ട്ടിന്റെ കൈവശം ചെക്ക് കൊടുത്തുവിടും. മാര്‍ട്ടിന്‍ നാട്ടില്‍ ചെന്ന് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ചെക്ക് സിസ്റ്ററിനു കൈമാറും.

ഞങ്ങള്‍ ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെക്കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.