ടോം ജോസ് തടിയംപാട്
ഞാന്‍ മുളകുവള്ളിയിലെ ബോയ്സ്‌കോ എന്നാ സ്ഥാപനത്തില്‍ ചെല്ലുമ്പോള്‍ സിസ്റ്റര്‍മാര്‍ കുട്ടികളുടെ പേരു വിളിക്കുന്നതു കേട്ടു. ആ പേരുകളില്‍ എല്ലാ മതത്തിലും ജാതിയിലും പെട്ടവരുണ്ട് എന്നാല്‍ അവരെല്ലാം ഇപ്പോള്‍ ഒരു മതത്തില്‍പ്പെടുന്നു, അനാഥത്വം എന്ന മതത്തില്‍. അവര്‍ക്ക് അപ്പനും അമ്മയും സഹോദരിയും എല്ലാം അവിടുത്തെ സിസ്റ്റര്‍മാരാണ്. ആ കുട്ടികളുടെ ലോകം ഈ സിസ്റ്റര്‍മാരുടെ ചുറ്റും കറങ്ങുന്നു. പക്ഷെ അതിനപ്പുറത്തേക്കുള്ള വിശാല ലോകത്തേക്ക് അവരെ നയിക്കാന്‍ ശ്രമിക്കുന്ന ഈ സിസ്റ്റര്‍മാരെ സഹായിക്കാന്‍ നമ്മുടെ കൈകള്‍ നീളേണ്ടതില്ലേ? നമുക്ക് അവരുടെ അനാഥത്വം നീക്കികൊടുക്കാന്‍ കഴിയില്ല. പക്ഷെ നമുക്ക് അവരുടെ വേദന കാണാനും അവരോടൊപ്പം പക്ഷം ചേരാനും കഴിയും. അതിനു വേദിയൊരുക്കുക മാത്രമാണ് ഇടുക്കി ചാരിറ്റി ചെയ്യുന്നത്.
നിങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോകളില്‍ സൂക്ഷിച്ചു നോക്കുക. ചിലപ്പോള്‍ അതു നിങ്ങളെയും വേദനിപ്പിച്ചേക്കാം. ഈ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് തോന്നണം ഈ ലോകം ഞങ്ങളുടേതു കൂടിയാണെന്ന്. ഞങ്ങളുടെ വേദനകളില്‍ അവരുടെ സ്വാന്തനമായി നീണ്ടുവരുന്ന കൈകള്‍ അവര്‍ക്ക് കാണാന്‍ കഴിയണം. ആ കൈകളില്‍ പിടിച്ചു അവര്‍ക്ക് ഈ അനന്തമായ ലോകത്തെ നോക്കിക്കാണാന്‍ കഴിയണം. അത്തരം ഒരു കൈയും സാന്തനവും ആയിതീരാന്‍ നമുക്ക് കഴിയേണ്ടേ? സിസ്റ്റര്‍ ലിന്‍സ് മേരിയുമായി ഞാന്‍ നടത്തിയ സംഭാഷണത്തില്‍ അവര്‍ ആവശ്യപ്പെട്ടത് ഒരു ടിവി മാത്രമായിരുന്നു.
ടിവി ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചു കൊടുത്തുകഴിഞ്ഞു. ഇനി എന്തെങ്കിലും വേണോ എന്നു ഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങാനും ഏര്‍പ്പാട് ചെയ്തുകഴിഞ്ഞു. ഞാനും സിസ്റ്ററും തമ്മില്‍ സംസാരിച്ച വീഡിയോ ഇതുവരെ രണ്ടര ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ചെയ്തു ഫോണ്‍ വിളികള്‍ സിസ്റ്ററിനു ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ പറഞ്ഞു.
ലോകത്തിന്റെ ഒരു വശത്ത് ഒരു കുട്ടിയെ കിട്ടാന്‍ ലക്ഷങ്ങള്‍ മുടക്കി ചികിത്സ ചെയ്യുന്നു. ലോകം മുഴുവനുള്ള പ്രാര്‍ത്ഥനാലങ്ങള്‍ കയറിയിറങ്ങി പ്രാര്‍ത്ഥിക്കുന്നു. മറുവശത്ത് ലഭിച്ച കുട്ടിയെ അപ്പനും അമ്മയും കൂടി പീഡിപ്പിക്കുന്നു, തെരുവില്‍ വില്‍ക്കുന്നു, വലിച്ചെറിയുന്നു. ഈ തെരുവില്‍ എറിയുന്നവന്റെ കൂടിയാണ് ഈ ലോകം എന്നു തിരിച്ചറിയുന്നത് കൊണ്ടാകാം ഈ സിസ്റ്റര്‍മാര്‍ ഇവരെ നോക്കിവളര്‍ത്തുന്നത്.
അടുത്ത ഓണത്തിന് പുതിയ ഉടുപ്പും കുടയും ഓണത്തിനു ഊണും നല്‍കാനുള്ള പണം നമുക്ക് ഇവര്‍ക്ക് നല്‍കണം. അതിലേക്കായി നിങളുടെ കുട്ടികള്‍ക്ക് വേണ്ടി വാങ്ങുന്ന ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടില്‍ നിലവിലുള്ളത് കേവലം പൗണ്ട് മാത്രമാണ്. ലഭിക്കുന്ന പണം മുഴുവന്‍ സിസ്റ്ററിനു അയച്ചുകൊടുക്കും എന്നറിയിക്കുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്മെന്റ് മെയില്‍ വഴിയോ ഫേസ് ബുക്ക് മെസേജ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
Leave a Reply