ടോം ജോസ് തടിയംപാട്

കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട സ്വദേശി റെജി മഠത്തിലിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഈസ്റ്റർ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്, ചാരിറ്റി ഞായറാഴ്ച വൈകുന്നേരം അവസാനിച്ചപ്പോൾ ലഭിച്ചത് 3845 പൗണ്ട് . പണം എത്രയും പെട്ടെന്ന് നാട്ടിൽ എത്തിച്ചു റെജിക്ക്‌ കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു. ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

യുകെ മലയാളികളുടെ ഈ നല്ലമനസിനുമുൻപിൽ ഞങ്ങൾ തലകുനിക്കുന്നു. നിങ്ങളുടെ സഹായംകൊണ്ട് ഇനി റെജിക്ക്‌ കൃത്രിമ കാലുവച്ചു പുറത്തിറങ്ങി ആകാശവും ഭൂമിയും ദർശിക്കാം രോഗിയായ മകന്റെ ചികിത്സയും നടത്താൻ കഴിയും. റെജിയുടെ വേദനാജനകമായ ജീവിതവസ്ഥ ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാർ ഗോപാലനാണ്. ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കാം . കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന വളരെ കഷ്ട്ടകാരമായ ഈ കാലത്തും യുകെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും നല്ല ഒരു തുക ലഭിച്ചത് , അതിനു ഞങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞങ്ങളുടെ എളിയ പ്രവർത്തനത്തിൽ വാർത്ത ഷെയർ ചെയ്തും പണം നൽകിയും ഞങ്ങളെ സഹായിച്ച എല്ലവരോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു . ഞങ്ങൾ ‍ ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമന്യയെ കേരളത്തിലും, യുകെയിലും, നടത്തിയ ചാരിറ്റി പ്രവർ ത്തനത്തിന് യുകെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 92 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. അതിന്റെ ഫോട്ടോ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തിൽ നിന്നും യുകെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്‌, .എന്നിവരാണ്.
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,