ടോം ജോസ് തടിയംപാട്
നേഴ്സിംഗ് അവസാന വർഷ ഫീസടക്കാൻ വിഷമിക്കുന്ന ഒരു പെൺകുട്ടിയുടെ വാർത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പെൺകുട്ടിക്ക് ഫീസ് അടക്കാൻ വേണ്ടിയിരുന്നത് 65000 രൂപ ആയിരുന്നു എന്നാൽ നല്ലവരായ മലയാളികൾ വളരെ ചെറിയ സമയം കൊണ്ട് നൽകിയത് 910000 (തൊണ്ണൂറ്റോരായിരം രൂപയാണ്) സഹായിച്ചവരുടെ നല്ലമനസിനു മുൻപിൽ സ്രഷ്ടാംഗം പ്രണമിക്കുന്നു . ഞങ്ങൾ സഹായിക്കാൻ തയാറായി വന്നവർക്കു പെൺകുട്ടിയുടെ ഫോൺ നമ്പറും ബാങ്ക് ഡീറ്റേയിൽസും കൊടുക്കുകയാണ് ചെയ്തത് കാരണം അവരുടെ ഒരു ഐഡന്റിറ്റിയും പുറത്തുപോകാതെ വേണം സഹായിക്കാൻ എന്ന് ഞങ്ങളുടെ കമ്മിറ്റി തീരുമാനിച്ചിരുന്നു .എങ്കിലും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ £170 ലഭിക്കുകയുണ്ടായി അത് 20000 രൂപയാക്കി പെൺകുട്ടിക്ക് കൈമാറി എന്നറിയിക്കുന്നു. പെൺകുട്ടി ഞങ്ങൾക്ക് അയച്ച കത്ത് താഴെ പ്രസിദ്ധികരിക്കുന്നു .അതോടൊപ്പം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ട് സമ്മറി സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കുന്നു .
അപ്പനും അമ്മയും മൂന്നുമക്കളും അടങ്ങുന്ന കുടുംബമാണ് പെൺകുട്ടിയുടേത്. പിതാവ് കൂലിപ്പണി ചെയ്താണ് മകളെ പഠിപ്പിച്ചിരുന്നത്. എന്നാൽ പിതാവിനെ ബാധിച്ച രോഗവും കൂലിപ്പണി ചെയ്തിരുന്ന അമ്മയെ ബാധിച്ച രോഗവും ആ കുടുംബത്തെ തകർത്തുകളഞ്ഞു. നേഴ്സിംഗ് പഠിക്കുന്ന മൂത്തമകളിലാണ് ആ കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും മറ്റുകുട്ടികളും വിദ്യാർത്ഥികളാണ് .ഈ പ്രതിസന്ധി ഘട്ടത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പുമായി ബന്ധപ്പെടാൻ കഴിഞ്ഞത് എന്റെ പ്രാർത്ഥനയുടെ ഫലമാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് പെൺകുട്ടി ലെറ്ററിൽ പറഞ്ഞിട്ടുണ്ട് .
പെൺകുട്ടിയുടെ സഹായം അഭ്യത്ഥിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചപ്പോൾ ഞങ്ങൾ ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും പത്തനംതിട്ട സ്വദേശിയുമായ ഹരികുമാർ ഗോപാലനുമായി ബന്ധപ്പെട്ടു പെൺകുട്ടിയെ പറ്റി അന്വേഷിച്ചു പെൺകുട്ടി പൂർണ്ണമായും സഹായം അർഹിക്കുന്നുവെന്നു അദ്ദേഹം അന്വേഷിച്ചു ഞങ്ങളെ അറിയിച്ചു ഹരിയേയും ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേദമന്യേ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,13 ,50000 (ഒരുകോടി പതിമൂന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്.
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
Leave a Reply