ടോം ജോസ് തടിയംപാട്
നാമെല്ലാം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന ഈ ആഴ്ചകളില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൂപ്പു കൈകളോടെ വീണ്ടും നിങ്ങളെ സമീപിക്കുകയാണ്. രണ്ടു വൃക്കകളും തകരാറിലായ തൊടുപുഴ അറക്കുളം സ്വദേശി അനികുമാറിന്റെ ജീവനു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസുകാരി ഇടുക്കി മരിയാപുരം സ്വദേശിയായ കുരുന്നിനു വേണ്ടിയുമാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നല്ലവരായ യു.കെ മലയാളികളെ സമിപീപ്പിക്കുന്നത്. കഴിഞ്ഞ കാലഘട്ടത്തില്‍ നിങ്ങളുടെ നല്ല മനസ്സിന്റെ വലുപ്പം അറിഞ്ഞവരാണ് ഞങ്ങള്‍. ഇത്തവണയും നിങ്ങള്‍ ഞങ്ങളെ കൈവിടില്ല എന്ന ഉറച്ച പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആ പ്രതീക്ഷയാണ് കുടുംബത്തിന്റെ ഏക ആശ്രയമായ രണ്ടു പിഞ്ചോമനകളുടെ അച്ഛനുവേണ്ടിയും ഈ ആറാം ക്ലാസ്സുകാരി കുഞ്ഞിനു വേണ്ടിയും നിങ്ങളെ സമീപിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിന്റേത് ഭാര്യയും വിനായക, വൈഗ എന്നീ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറിലായതുകൊണ്ട് മാറ്റി വെക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. താമസിച്ചിരുന്ന വീട് വിറ്റാണ് ആദ്യ ഘട്ടങ്ങളിലെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. നിലവില്‍ അനില്‍കുമാറും കുടുംബവും താമസിക്കുന്നത് വാടകവീട്ടിലാണ്. അനില്‍കുമാറിന്റെ കൂടെ പഠിച്ച ജോബി സെബാസ്റ്റ്യന്‍, (പീറ്റര്‍ ബ്രോ) 07578458198, കിരണ്‍ ജോസഫ് (ലെസ്റ്റര്‍) 07912626438, ജോജി തോമസ് (ബ്രാഡ്ഫോര്‍ഡ്) 07728374426 എന്നിവര്‍ യു.കെയിലുണ്ട് അവരാണ് അനികുമാറിനെ സഹായിക്കണം എന്ന അവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. സഹപാഠികള്‍ എന്ന നിലയില്‍ അവര്‍ അനിലിനെ സഹായിക്കുന്നുണ്ട് കൂടാതെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.പി ഉസ്മാനും ഈ ആവശൃം ഉന്നയിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചിരുന്നു. ഇരുപത്തിനാലു ലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും. ഇത്രയും തുക യുകെ മലയാളികളുടെ നിസ്വാര്‍ഥമായ സഹകരണം ഇല്ലാതെ സമാഹരിക്കാന്‍ കഴിയില്ല.
അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസില്‍ പഠിക്കുന്ന കുരുന്നിനു വേണ്ടിയും കൂടിയാണ് ഈ പെസഹക്കാലം ഞങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നത്. ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗം ബാധിച്ച ഇടുക്കി പ്രിയദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നത് കാണുമ്പോള്‍ ആരുടെയും മനസു വേദനിക്കും. കുട്ടിയുടെ പിതാവ് കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്. ഇനി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തീരുമാനിച്ചിരിക്കുന്ന ഓപ്പറേഷനിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ഓപ്പറേഷന് ഏതാണ്ട് 6 ലക്ഷം രൂപ ചെലവു വരും. അത്രയും തുക വഹിക്കാന്‍ ഈ സാധാരണ കുടുംബത്തിന് കഴിവില്ല. തുക സമാഹരിക്കാന്‍ യുകെ മലയാളികള്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കിട്ടുന്ന മുഴുവന്‍ പണവും അവരുടെ ചെലവിനു അനുസരണമായി 75%, 25% എന്ന ക്രമത്തില്‍ അവര്‍ക്ക് വീതിച്ചു കൊടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കുട്ടിക്ക് വേണ്ടി കുറുപ്പ് അശോക എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് കുട്ടിയുടെ അമ്മ ആശയുടെ ഫോണ്‍ നമ്പര്‍ 00919525329438
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 30 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ് അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസേജ് വഴിയോ, വാട്ട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626.
Leave a Reply