ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ നേതൃത്വത്തില്‍ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയിലൂടെ ലഭിച്ച 5344 പൗണ്ടിന്റെ സഹായം തൊടുപുഴ അറക്കുളം സ്വദേശി അനില്‍കുമാര്‍ ഗോപിയും, ഇടുക്കി മരിയാപുരം സ്വദേശി അച്ചു ടോമിയും ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ ഇടുക്കി എംല്‍എ റോഷി അഗസ്റ്റിനില്‍ നിന്നും ഏറ്റുവാങ്ങി. കഴിഞ്ഞ വൃാഴാഴ്ച്ച ഇടുക്കി ചെറുതോണിയിലെ സ്റ്റോണേജ് ഹോട്ടലിലാണ് ചടങ്ങു നടന്നത്. തങ്ങളെ സഹായിച്ച മുഴുവന്‍ യുകെ മലയാളികള്‍ക്കും അച്ചുവും അനില്‍കുമാറും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.
ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി സഹായിച്ച ജോബി സെബാസ്‌റ്യന്‍, കിരണ്‍ ജോസഫ്, ജോജി തോമസ്, ടോമി സെബാസ്റ്റിന്‍, മനോജ് മാത്യു, ആന്റോ ജോസ്, ബിനു ജേക്കബ്, മാര്‍ട്ടിന്‍ കെ ജോര്‍ജ്, ഡിജോ ജോണ്‍ പാറയനിക്കല്‍, ജെയ്‌സണ്‍ കെ തോമസ്, ടെന്‍സണ്‍ തോമസ് എന്നിവരെയും നന്ദിയേടെ സ്മരിക്കുന്നു.
അതോടൊപ്പം അച്ചു ടോമിക്കുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സമീപിച്ച കുറുപ്പ് അശോകയെയും (സുനില്‍ കുമാര്‍) അനില്‍കുമാര്‍ ഗോപിക്കു വേണ്ടി ഞങ്ങളെ സമീപിച്ച ഇടുക്കി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉസ്മാനെയും നന്ദി അറിയിക്കുന്നു.
വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡായാലിസിസ് നടത്തികൊണ്ടിരിക്കുകായായിരുന്നു അനില്‍കുമാര്‍ എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറിയതുകൊണ്ടു മാറ്റി വയ്ക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴി അതിനു ഭീമമായ തുക വേണ്ടിവരും.
അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസില്‍ പഠിക്കുന്ന ഇടുക്കി പ്രിയ ദര്‍ശിനിമേട് സ്വദേശി അച്ചു ടോമിക്കും കണ്ണിനു ശസ്ത്രക്രിയ നടത്തണം അതിനു വേണ്ടിയായിരുന്നു ഞങ്ങള്‍ ഈസ്റ്റര്‍ ചാരിറ്റി നടത്തിയത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറയുന്നത് ജീവിതത്തില്‍ ദാരിദ്രിവും കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ് 2004 ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു അന്നത്തെ മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിനാലുു വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് നാട്ടിലെ ഒട്ടേറെ പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് അതിനു നല്ലവരായ യുകെ മലയാളികളോട് ഒരിക്കല്‍ കൂടി ഞങ്ങള്‍ നന്ദി പറയുന്നു.
ഞങ്ങള്‍ പിരിക്കുന്ന മുഴുവന്‍ തുകയും ചെക്കായി നേരിട്ട് ആളുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ മറ്റൊരു സ്ഥാപനത്തിന്റെയും എജന്റായി പ്രവര്‍ത്തിക്കുന്നില്ല എന്നറിയിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാരൃവും സതൃസന്ധവുമായ പ്രവര്‍ത്തനത്തിന് യുകെ മലയാളികള്‍ ഞങ്ങള്‍ക്കു നല്‍കിയ വലിയ പിന്തുണയ്ക്ക് ഞങ്ങള്‍ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. കഴിഞ്ഞ പതിനാലു വര്‍ഷത്തെ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ഈ ചാരിറ്റിയിലൂടെ ലഭിച്ചിരിക്കുന്നത്. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന സല്‍ പ്രവര്‍ത്തികളില്‍ നിങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ചാരിറ്റി അക്കൗണ്ട് ഈ മൂന്നു പേരുടെയും പേരിലാണ് പ്രവര്‍ത്തിക്കുന്നത്.
Leave a Reply