ടോം ജോസ് തടിയംപാട്
തലച്ചോറിൽ ക്യൻസർ രോഗം ബാധിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശി ഓട്ടോ ഡ്രൈവർ ഷാജി പി ൻ നു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1900 പൗണ്ട്. 175160 രൂപയുടെ ചെക്ക് ( ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തി ഒരുന്നൂറ്റി അറുപതു രൂപ )നെടുങ്കണ്ടം പഞ്ചായത്തു പ്രസിഡണ്ട് ശോഭന വിജയൻ ഷാജിയുടെ വീട്ടിൽ എത്തി കൈമാറി, പഞ്ചായത്തു മെമ്പർ ജയകുമാർ സന്നിഹിതനായിരുന്നു . ഷാജിയുടെ വേദനയിൽ സഹായിച്ച എല്ലാ യു കെ മലയാളികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
.
ചാരിറ്റി അവസാനിച്ചതായി അറിയിച്ചതിനു ശേഷം രണ്ടുപേർ നൽകിയ 80 പൗണ്ട് കൂടി കൂട്ടി 1900 പൗണ്ട് ലഭിച്ചിരുന്നു . കിട്ടിയ പണം ഷാജിക്ക് കൈമാറി . പണം തന്നു സഹായിച്ച ആർക്കെങ്കിലും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ്മെൻറ് ലഭിച്ചിട്ടില്ലെങ്കിൽ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ ദയവായി വിളിക്കുക . ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുക്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.

ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേദമന്യേ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10,11 00,000 (ഒരുകോടി പതിനൊന്നു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്.
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,











Leave a Reply