ടോം ജോസ് തടിയംപാട്

പത്തനംതിട്ട കൈപ്പട്ടൂരിൽ മേസ്തിരിപണികൊണ്ടു രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലർത്തിപോന്നിരുന്ന റെജി മഠത്തിൽ എന്ന മനുഷ്യന്റെ ജീവിതം തകർത്തെറിഞ്ഞത് നാലുമാസങ്ങൾക്കു മുൻപ് പണിക്കിടയിൽ കാലിൽ വന്നുവീണ ഒരു കല്ലായിരുന്നു . കല്ലുവീണ തകർന്ന കാലിലെ ഞരമ്പിലൂടെ കയറിയ ഇൻഫെക്ഷൻ അദ്ദേഹത്തിന്റെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയിൽ എത്തിച്ചു ,അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളിൽ തളക്കപ്പെടുകയാണുണ്ടായത് .

മുറിച്ചു കളഞ്ഞ കാലിന്റെ സ്ഥാനത്ത് ഒരു കൃത്രിമ കാലു വച്ച് പുറംലോകം കാണാൻ കഴിയുക എന്നതാണ് റെജിയുടെ ആഗ്രഹം, അതിനു നിങ്ങൾ സഹായിക്കണം, കൂടാതെ ചികിത്സയും മുൻപോട്ടു കൊണ്ടുപോകണം. കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തിൽ ആറു സെന്റ് സ്ഥലത്ത് നിർമ്മിച്ചു കൊടുത്ത പൂർണ്ണമായി പണിതീരാത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് റെജിയുടേത് അതിൽ ഇളയ മകനു ശ്വാസതടസ രോഗമാണ്. കുട്ടിയുടെ ചികിത്സ നടത്തിയിരുന്നത് കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ടായിരുന്നു എന്നാൽ റെജിക്കു അപകടം സംഭവിച്ച ശേഷം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പണമില്ലാതെ വിഷമിക്കുകയാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റെജിയുടെ വേദനനിറഞ്ഞ ജീവിതത്തെപ്പറ്റി ഞങ്ങളെ അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും സഹപാഠിയുമായ ലിവർപൂളിൽ താമസിക്കുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ മുൻ പ്രസിഡന്റായിരുന്ന ഹരികുമാർ ഗോപാലനാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യർത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. കൊറോണയുടെ മാരകമായ പിടിയിൽ നിന്നും പതിയെ രക്ഷപെട്ടുകൊണ്ടിരിക്കുന്ന നമ്മളും ലോകവും വളരെ കഷ്ടകരമായിട്ടാണ് കടന്നുപോകുന്നതെന്ന് ഞങ്ങൾക്കറിയാം എങ്കിലും നിങ്ങളെകൊണ്ട് കഴിയുന്നത് ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അഭ്യർത്ഥിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യുകെയിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 88.5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റെറ്റ്മെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ട്സാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്. ഞങ്ങൾ ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക.

“ദാരിദ്ര്യം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..