ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 2528 പൗണ്ട് കഴിഞ്ഞ ദിവസം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലെക്കുള്ള 853 പൗണ്ടിന്റെ ചെക്ക് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന് സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് വട്ടപ്പാറ കൈമാറി. കളക്ടര്‍ ഫോണില്‍ വിളിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നന്ദി അറിയിച്ചു.

കിഡ്‌നി രോഗത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം മരണം വരിച്ച ചേര്‍ത്തല സ്വദേശി സാബു കുര്യനു വേണ്ടി ഭാര്യ ആന്‍സിയും വാഹനാപകടത്തെ തുടന്നു കിടപ്പിലായ ചുരുളി സ്വദേശി ഡെനിഷ് മാത്യുവിനുവേണ്ടി പിതാവ് മാത്യുവും വീടുപണിക്ക് വേണ്ടി മണിയാറന്‍കുടി സ്വദേശി ബിന്ദുവും 50000 രൂപ വീതമുള്ള ചെക്കുകള്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി തോമസില്‍ നിന്നും ഏറ്റുവാങ്ങി. ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലാണ് പരിപാടികള്‍ നടന്നത്. കെ.കെ. വിജയന്‍ കൂറ്റാംതടം അധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിതത്തില്‍ പട്ടിണിയും കഷ്ടപ്പാടും അറിഞ്ഞ യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്. തങ്ങളെപ്പോലെ ജീവിതഭാരവുമായി കാലിടറി നീങ്ങുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. 2004ല്‍ കേരളത്തില്‍ ഉണ്ടായ സുനാമിക്ക് 110000 രൂപ പിരിച്ചു അന്നു മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി,മത, വര്‍ണ്ണ,വര്‍ഗ്ഗ,സ്ഥലകാല ഭേദമെന്യേയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. ഞങ്ങള്‍ മൂന്നുപേരുടെ പേരിലാണ് ബാങ്ക് അക്കൗണ്ട്.

ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇതു വരെ ഞങ്ങള്‍ നടത്തിയ 19 ചാരിറ്റിയിലൂടെ ഏകദേശം 50 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.
ഞങ്ങളോട് സഹകരിച്ച എല്ല നല്ലവരായ യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ക്കൂടി അറിയിക്കുന്നു.