ടോം ജോസ് തടിയംപാട്

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഇടുക്കി ജില്ലയിലെ ഇരട്ടയാറിനടുത്തുള്ള ഇടിഞ്ഞമല ഗവണ്മെന്റ് എൽ പി സ്‌കൂളിലെ കുട്ടികൾക്ക് ബാഗും കുടയും വാങ്ങാൻ എല്ലാവർഷവും ആരെങ്കിലും സഹായിച്ചിരുന്നു. ഈ വർഷം ആരും സഹായിച്ചില്ല അതുകൊണ്ടു അവർ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചിരിക്കുകയാണ്. ജൂൺ 1 സ്കൂൾ തുറക്കുമ്പോൾ അവർക്കു കുടയും ബാഗും നമ്മൾക്ക് വാങ്ങികൊടുക്കണം അതിനു 50000 രൂപയാണ് വേണ്ടത് അതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുൻകൈയെടുക്കുന്നു , ദയവായി സഹായിക്കുക. ഇടിഞ്ഞമല സ്‌കൂളിലെ ആധ്യാപകൻ തങ്കമണി സ്വദേശി ജോമോൻ ഞങ്ങൾക്ക് അയച്ച കത്തും ,ഹെഡ്‌മാസ്റ്ററുടെ കത്തും താഴെ പ്രസിദ്ധീകരിക്കുന്നു.

സർ നമസ്കാരം,

ഞാൻ ഇടിഞ്ഞമല ഗവ.എൽ.പി.സ്കൂളിന്റെ അധ്യാപകൻ ആണ് പേര് ജോമോൻ ജോസഫ് (കണ്ടത്തിൻകരയിൽ, കാമാക്ഷി) . ഞങ്ങളുടെ സ്കൂളിൽ L.K.G മുതൽ 4-ാംക്ലാസ്സ്‌ വരെ 73 കുട്ടികൾ ആണ് പഠിക്കുന്നത്. ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്ന 90% കുട്ടികളും തീർത്തും ദാരിദ്രർ ആണ്. എല്ലാവരുടെയും മക്കൾ കൂലി പണിക്കാരന്റെയോ ഓട്ടോ ഡ്രൈവർമാരുടെയോ മക്കൾ ആണ്. കഴിഞ്ഞ വർഷം സ്കൂൾ വർഷത്തിന്റ ആരംഭത്തിൽ ഞങ്ങൾ എല്ലാ കുട്ടികൾക്കും ഒരു പുതിയ ബാഗ് നൽകിയിരുന്നു. അന്ന് ഞങ്ങളെ സഹായിച്ചത് ഒരു വിദേശ മലയാളി ആയിരുന്നു. ഈ വർഷം പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ ഞങ്ങൾ വളരെ പ്രതിസന്ധിയിൽ ആണ്. രക്ഷിതാക്കൾ പലരും വിളിച്ചു ചോദിക്കുന്നുണ്ട് ഈ വർഷം ബാഗ് ഉണ്ടോ എന്ന്. എന്ത് മറുപടി പറയണമെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ വിഷമ ഘട്ടത്തിൽ അങ്ങയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമോ എന്ന് അഭ്യർത്ഥിക്കുകയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയ വഴി ഞങ്ങൾ കണ്ടു . വളരെ നിസ്വാർത്ഥ സേവനങ്ങൾ അങ്ങയുടെ സൊസൈറ്റി സമൂഹത്തിനു നൽകുന്നു എന്ന തിരിച്ചറിവ് കൊണ്ടാണ് ഞങ്ങൾ ഈ ഒരു സഹായം അഭ്യർത്ഥിക്കുന്നത്.
എന്ന്,

Jomon Joseph
Teacher,GOVT. L.P. School Idinjamala..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞങ്ങൾ ഇതുവരെ സുതാര്യവും സത്യസന്ധവുമായി നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾക്കു നിങ്ങൾ നൽകിയ സഹായത്തിനു നന്ദി പറയുന്നു .

നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ;ന ൽകുക.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.