ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി യു കെയിലൂടെ യു കെ മലയാളികൾ നൽകിയ 3500 പൗണ്ട് (350000 രൂപ ) ഇതിൽ 175000 രൂപയുടെ ചെക്ക് കരിമ്പനിലെ നടക്കാൻ കൊതിക്കുന്ന മൂന്നു കുട്ടികളുടെ പിതാവ് വിജോ വർഗീസിന് മരിയാപുരം പഞ്ചായത്തു പ്രസിഡണ്ട് ജിൻസി ജോയി കൈമാറി സാമൂഹിക പ്രവർത്തകരായ എ പി ഉസ്മാൻ, പാറത്തോട് ആന്റണി , ബാബു ജോസഫ് ,കെ കെ വിജയൻ കൂറ്റാംതടത്തിൽ ജോസ് കുഴികണ്ടം ,തോമസ് പി ജെ , ഡൊമിനിക് പൂവത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
ക്യൻസർ ബാധിച്ചു കട്ടിലിൽ കഴിച്ചുകൂട്ടുന്ന തോപ്രാംകുടിയിലെ സോഫിയ്ക്ക് 175000 രൂപയുടെ ചെക്ക് വാത്തികുടി പഞ്ചായത്തു വൈസ് പ്രസിഡണ്ട് ഡീക്ലാർക് സെബാസ്റ്യൻ കൈമാറി റിട്ടയേർഡ് ഹെഡ് മാസ്റ്റർ ജോണി തോട്ടത്തിൽ സന്നിഹിതനായിരുന്നു .
തോപ്രാംകുടിയിലെ സോഫി എന്ന രണ്ടു പെൺകുട്ടികളുടെ അമ്മയുടെ വേദന നിറഞ്ഞ ജീവിതം ഞങ്ങളെ അറിയിച്ചത് അവരുടെ സഹപാഠിയായ തോപ്രാംകുടി സ്വദേശിയും ഇപ്പോൾ യു കെ യിലെ ഓസ്‌ഫോർഡ് ഷെയറിൽ താമസിക്കുന്ന സൂസൻ ജസ്റ്റിനാണ്. കരിമ്പനിലെ നടക്കാൻ കൊതിക്കുന്ന കുട്ടികളുടെ വീഡിയോ കണ്ട് ഞങ്ങൾ സാമൂഹിക പ്രവർത്തകനായ എ പി ഉസ്മാനുമായി ബന്ധപ്പെട്ടു വിവരങ്ങൾ അറിയുകയും പിന്നീട് കുട്ടികളുടെ പിതാവിനെ നേരിട്ടു ബന്ധപ്പെട്ടു സഹായം വാഗ്‌ദാനം ചെയ്യുകയായിരുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10 250000 (ഒരുകോടി രണ്ടുലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്.
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
Leave a Reply